മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്സി എം12 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ
സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6,000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സാംസങ് എക്‌സിനോസ് 850 എസ്ഒസിയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിലുണ്ട്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, 6 ജിബി വരെ റാം എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിലുണ്ട്.

സാംസങ് ഗാലക്സി എം12: വില, വിൽപ്പന
സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,499 രൂപ വിലയുണ്ട്. ഈ ഡിവൈസ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ആമസോൺ, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മാർച്ച് 18ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് സ്വന്തമാക്കാനായി ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്സി എം12: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോയാണ് ഉള്ളത്. 6 ജിബി റാമുമായി ജോടിയാക്കിയ എക്‌സിനോസ് 850 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഗാലക്സി എം12 സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്.

എഫ് / 2.0 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പർച്ചർ, 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവ ഉള്ള 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള ക്യാമറയാണ് ഇത്. വാട്ടർ ഡ്രോപ്പ് ഡിസൈനിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ് ബേസ്ഡ് വൺ യുഐയിലാണ് ഗാലക്സി എം12 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ രണ്ട് സിം കാർഡ് (നാനോ) സ്ലോട്ടുകളും നൽകിയിട്ടുണ്ട്. 4ജി നെറ്റ്‌വർക്കിൽ 58 മണിക്കൂർ ടോക്ക് ടൈം നൽകുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എം12 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് മികച്ചൊരു ബാറ്ററിയാണ്. സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന അവസരത്തിൽ പോലും മികച്ച ബാക്ക് അപ്പ് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കും.

സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഫോണിന് 221 ഗ്രാം ഭാരമാണ് ഉള്ളത്.


Click it and Unblock the Notifications








