സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എം12ൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. എക്‌സിനോസ് 850 എസ്ഒസി കരുത്ത് നൽകുന്ന ഡിവൈിസിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ട്. ഈ സാംസങ് ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. 6.5 ഇഞ്ച് ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി എം12: വില, ഓഫറുകൾ
ആമസോൺ.ഇൻ, സാംസങ്.കോം എന്നിവ വഴി സാംസങ് ഗാലക്‌സി എം12 ഇന്ന് വിൽപ്പന്ക്കെത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്, ലോഞ്ച് ഓഫറുകളായി ഡിവൈസ് വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലും ഇഎംഐ ഇടപാടുകളിലും 1,000 ക്യാഷ്ബാക്ക് ലഭിക്കും. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,499 രൂപ വിലയുണ്ട്. കറുപ്പ്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

സാംസങ് ഗാലക്‌സി എം12: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1 ഒഎസിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. എക്‌സിനോസ് 850 എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററിയാണ്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഫോണിൽ സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








