സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്

|

സാംസങ് ഗാലക്‌സി എം12 സ്മാർട്ട്ഫോൺ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഡിവൈസ് ഈ മാസം ആദ്യം വിയറ്റ്നാമിൽ ലോഞ്ച് ചെയ്തിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, സാംസങ് ഗാലക്‌സി എം11 സ്മാർട്ട്ഫോണി്നറെ പിൻഗാമിയായിട്ടായിരിക്കും സാംസങ് ഗാലക്‌സി എം 12 പുറത്തിറങ്ങുന്നത്. കമ്പനിയുടെ വില കുറഞ്ഞ ഗാലക്‌സി എം സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. പുതിയ ഫോണിനെ കുറിച്ച് സാംസങ് ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടില്ല.

സാംസങ് ഗാലക്‌സി എം12
 

സാംസങ് ഗാലക്‌സി എം12 മാർച്ചിൽ പുറത്തിറക്കികൊണ്ട് സാംസങ് ഗാലക്‌സി എം സീരീസ് വിപുലീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപ്പ്സ്റ്റർ മുകുൾ ശർമ്മയും ഗാലക്സി എം12 സ്മാർട്ട്ഫോണി്റെ ലോഞ്ച് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ സാംസങ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഡിവൈസ് ഇന്ത്യയിൽ ഏകദേശം 12,000 രൂപ വില വിഭാഗത്തിൽ ആയിരിക്കും പുറത്തിറങ്ങുക എന്ന് ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ലോഞ്ച്

സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ ഇതിനകം തന്നെ വിയറ്റ്നാമിൽ ലോഞ്ച് ചെയ്തിട്ടുണ്ട് എന്നതിനാൽ തന്നെ ഡിവൈസിന്റെ മിക്ക സവിശേഷതകളും വ്യക്തമാണ്. ഈ സ്മാർട്ട്ഫോൺ എച്ച്ഡി+ റെസല്യൂഷൻ ഡിസ്പ്ലെയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇത് 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയായിരിക്കും. എന്നാൽ ഈ ഡിവൈസ് ഇന്ത്യയിൽ എത്തുമ്പോൾ വിയറ്റ്നാം വേരിയന്റിലുള്ള 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെയ്ക്ക് പകരം 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ ഉണ്ടായിരിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രോസസർ

സാംസങ് ഗാലക്സി എം12 ഇന്ത്യയിൽ എത്തുമ്പോൾ വിയറ്റ്നാം വേരിയന്റിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. എന്തായാലും ഈ ഡിവൈസിന്റെ ഇന്ത്യൻ വേരിയന്റിൽ വരുന്ന മാറ്റങ്ങൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. എന്തായാലും ഡിവൈസിലെ പ്രോസസർ 8nm ചിപ്‌സെറ്റ് ആയിരിക്കുമെന്നും ഇത് വിയറ്റ്നാമിൽ പുറത്തിറങ്ങിയ വേരിയന്റിനെക്കാൾ മികച്ചതായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: പുതിയ വിലയും സവിശേഷതകളും

ക്യാമറ
 

മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഗാലക്സി എം12 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് വിയറ്റ്നാമിൽ പുറത്തിറങ്ങിയ ഗാലക്‌സി എം12 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇന്ത്യൻ വേരിയന്റിലും ഇതേ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമായേക്കും. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2എംപി പോർട്രെയിറ്റ് സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവയാണ് ഡിവൈസിലെ ക്യാമറ സെറ്റപ്പ്

ബാറ്ററി

സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോണിന്റെ വിയറ്റ്നാം വേരിയന്റിൽ കണ്ട ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് അതുപോലെ തന്നെ ഇന്ത്യൻ വേരിയന്റിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ടായിരിക്കും. 15W ഫാസ്റ്റ് ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 4ജി എൽടിഇ സപ്പോർട്ടോട് കൂടിയ ഡ്യുവൽ സിം, ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായി

Most Read Articles
Best Mobiles in India

English summary
Samsung will launch the Galaxy M12 in India next month. The device was launched in Vietnam earlier this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X