Home
Mobile

സാംസങ് ഗാലക്‌സി എം 21 ആദ്യ വിൽപ്പന ആമസോൺ വഴി ആരംഭിച്ചു; വിലയും ഓഫറുകളും

സാംസങ് അടുത്തിടെ അതിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഗാലക്‌സി എം 21 പുറത്തിറക്കി. ഇന്ന് ഉച്ച മുതൽ ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയും ആരംഭിച്ചു. ആമസോൺ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ, 48 എംപി ക്യാമറ സെൻസർ, 6,000 എംഎഎച്ച് ബാറ്ററി, ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഗാലക്‌സി എം 21 പുറത്തിറക്കിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എം 21; വിലയും ഓഫറും

സാംസങ് ഗാലക്‌സി എം 21; വിലയും ഓഫറും

സാംസങ് ഗാലക്‌സി എം 21യുടെ ആദ്യ വിൽപ്പന ആമസോൺ ഇന്ത്യ വഴി ആരംഭിച്ചു. സ്മാർട്ട്‌ഫോൺ Samsung.com വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഗാലക്‌സി എം 21 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് 15,499 രൂപയുമാണ് വില വരുന്നത്. മിഡ്‌ബൈറ്റ് ബ്ലൂ, റേവൻ ബ്ലാക്ക് എന്നീ നിറങ്ങളുടെ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഫസ്റ്റ് സെയിൽ

ഫസ്റ്റ് സെയിൽ ഓഫറായി ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. മാർച്ച് 31 വരെ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ 500 രൂപ വരെ എക്സ്ചേഞ്ച് ഓഫർ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 10,700 രൂപ വരെ ലാഭിക്കാം. ആമസോൺ പുതിയ സ്മാർട്ട്‌ഫോണിനായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 706 രൂപ വരെയുള്ള ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്. സിറ്റിബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്ക് പേസാപ്പ് കാർഡിനൊപ്പം 10 ശതമാനം തൽക്ഷണ കിഴിവും നൽകുന്നുണ്ട്.

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ഭീമനായ സാംസങ് ‘എം' സീരിസിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഗാലക്‌സി എം 21. മുൻവശത്ത് 6.4 ഇഞ്ച് സമോൾഡ് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സ്‌ക്രീൻ ഫോണിലുണ്ട്. സ്‌ക്രീൻ-ടു-ബോഡി റേഷിയോ 91% ആണെന്ന് സാംസങ് അവകാശപ്പെടുന്നു. മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷയുണ്ട്. എച്ച്ഡി വീഡിയോകൾ സ്ട്രീമിംഗ് ചെയ്യുന്നതിന് ഗാലക്സി എം 21 ന് വൈഡ്വിൻ എൽ 1 സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് വ്യക്തമാണ്.

4 ജിബി

4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഗാലക്‌സി എം 21 ന് ഇൻഹൌസ് എക്‌സിനോസ് 9611 ചിപ്‌സെറ്റ് ഉണ്ട്. 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകുന്നുണ്ട്. ക്യാമറകളെ സംബന്ധിച്ചിടത്തോളം ഗാലക്‌സി എം 21 ഒരു പ്രൈമറി 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസറോടെയാണ് വരുന്നത്.

48 എംപി

48 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും 5 എംപി ഡെപ്ത് സെൻസറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 48 എംപി ക്യാമറയുള്ള മറ്റ് ഡിവൈസുകൾക്ക് സമാനമായി ഗാലക്സി എം 21 ന് ക്യാമറ മോഡും ഉണ്ട്. ഇത് 48 എംപി ഷോട്ടുകൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഗാലക്‌സി എം 21

ഗാലക്‌സി എം 21 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 10 അധിഷ്‌ഠിത വൺയുഐ 2.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 6000 എംഎഎച്ച് ബാറ്ററിയും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. ഗാലക്‌സി എം 21 49 മണിക്കൂർ ടോക്ക് ടൈമും 22 മണിക്കൂർ തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗവും (വൈ-ഫൈ / എൽടിഇ) നൽകുമെന്ന് സാംസങ് പറയുന്നു. ഫിംഗർപ്രിന്റ് സ്കാനർ പിൻവശത്ത് സ്ഥാപിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Samsung has recently launched its latest smartphone - the Galaxy M21 and now the phone is all set to go sale today in India. The Galaxy M21 comes with highlighted features like triple rear-camera with 48 MP camera sensor, 6,000 mAh battery, infinity-U display and a lot more. Here are the details:
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X