Home
Mobile

സാംസങ് ഗാലക്‌സി M21, ഗാലക്‌സി M31 സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില വർദ്ധിച്ചു

കേന്ദ്രസർക്കാർ ബജറ്റിൽ ജിഎസ്ടി നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഏപ്രിലിൽ മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളെപ്പോലെ സാംസങും സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ജനപ്രീയ സ്മാർട്ട്ഫോണുകൾക്കെല്ലാം ഇത്തരത്തിൽ വിലവർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വില വർദ്ധനവ് കൂടി പ്രഖ്യാിച്ചിരിക്കുകയാണ് സാംസങ്. സാംസങ് ഗാലക്‌സി M31, ഗാലക്‌സി M21 എന്നീ സ്മാർട്ട്ഫോണുകൾക്കാണ് പുതുതായി വില വർദ്ധിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി M31, ഗാലക്‌സി M21

91 മൊബൈൽസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് സാംസങിന്റെ പുതിയ വിലവർദ്ധവ് ഗാലക്സി M31, ഗാലക്സി M21 സ്മാർട്ട്ഫോണുകളിൽ എല്ലാ സ്റ്റോറേജ് വേരിയന്റുകളെയും ബാധിക്കുന്നതാണ്. ഓൺ‌ലൈൻ റീട്ടെയിലർമാർ ഈ വില വർദ്ധനവ് ഇതുവരെ തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓഫ്‌ലൈൻ സ്റ്റോറുകളിൽ വിലവർദ്ധനവ് ഇതിനകം ബാധകമായിക്കഴിഞ്ഞു.

ഗാലക്‌സി എം21: വില

ഗാലക്‌സി എം21: വില

4 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള സാംസങ് ഗാലക്‌സി എം21ന് ഇപ്പോൾ 14,499 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന് 13,999 രൂപയായിരുന്നു വില. ഈ ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള ഹൈ എൻഡ് മോഡലിന് 16,499 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെ ഈ ഡിവൈസ് 15,999 രൂപയ്ക്ക് ലഭ്യമായിരുന്നു.

ഗാലക്‌സി എം31: വില

ഗാലക്‌സി എം31: വില

സാംസങ് ഗാലക്‌സി എം 31 സ്മാർട്ട്ഫോണിന്റെ വില പരിശോധിച്ചാൽ, ഈ ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയാണ് വില. നേരത്തെ ഈ മോഡലിന് 16,999 രൂപയായിരുന്നു വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ് മോഡലിന് ഇപ്പോൾ 18,499 രൂപ വിലയുണ്ട്. നേരത്തെ ഇത് 17,999 രൂപയായിരുന്നു. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ് മോഡലിന് 20,499 രൂപയാണ് വില. നേരത്തെ ഇത് 19,999 രൂപയായിരുന്നു.

എം സീരിസ്

നിങ്ങൾ ഫോൺ അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാംസങിന്റെ എം സീരിസിലെ രണ്ട് ഫോണുകളും മികച്ച ഓപ്ഷനുകളായിരിക്കും. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെയാണ് ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഓഫ്ലൈൻ സ്റ്റോറുകൾ വഴി ഡിവൈസ് വാങ്ങുമ്പോൾ നിങ്ങൾക്ക് അധികമായി 500 രൂപ ചിലവഴിക്കേണ്ടി വരും.

ഇ-കൊമേഴ്സ്

ഇ-കൊമേഴ്സ് സൈറ്റുകളിൽ ഡിവൈസുകളുടെ വിലവർദ്ധനവ് സംബന്ധിച്ച അപ്ഡേറ്റുകളൊന്നും ഇതുവരെ നൽകാത്തതിനാൽ ഉപയോക്താക്കൾക്ക് ഇപ്പോൾ പഴയ വിലയ്ക്ക് തന്നെ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്‌ഫോണിനൊപ്പം ആകർഷകമായ കിഴിവുകളും ഓൺലൈനിലൂടെ വാങ്ങുമ്പോൾ ലഭിക്കും. സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഡിവൈസ് ലഭ്യമാണ്.

Best Mobiles in India

English summary
Back in April Samsung increased the cost of its smartphones due to the GST rate hike. After a couple of months, select smartphones have again got a price hike in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X