സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

|

സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില ഇന്ത്യൻ വിപണിയിൽ കുറച്ചു. മാർച്ചിൽ വിപണിയിലെത്തിയ ഡിവൈസിന്റെ ലോഞ്ച് വില 12,999 രൂപ മുതലാണ് ആരംഭിച്ചത് എങ്കിലും ജൂണിൽ ഹാൻഡ്‌സെറ്റിന് വിലവർധിച്ചു. ഡിവൈസിന്റെ ബേസ് വേരിയന്റിന് 14,499 രൂപയും ഹൈ എൻഡ് വേരിയന്റിന് 16,999 രൂപയുമായിരുന്നു വില. ഇപ്പോഴിതാ ഡിവൈസിന്റെ വില വീണ്ടും കുറച്ചിരിക്കുകയാണ് കമ്പനി. ഇനി മുതൽ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമായിരിക്കും വില.

ആമസോൺ, സാംസങ്.കോം

ആമസോൺ, സാംസങ്.കോം വഴി മേൽപ്പറഞ്ഞ പുതിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഓഫ്ലൈൻ സ്റ്റോറുകളിലെ വിലയേക്കാൾ കുറഞ്ഞ വിലയിലാണ് ഈ രണ്ട് വെബ്സൈറ്റുകളിലും ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഡിവൈസിന്റെ അടിസ്ഥാന വേരിയന്റിന് 12,499 രൂപയാണ് വില. ഹൈ എൻഡ് മോഡലിന് 14,999 രൂപ വിലയുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 23നും സാംസങ് ഗ്രാൻഡ് ദീപാവലി സെയിൽ ഒക്ടോബർ 22നും അവസാനിക്കും.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

സാംസങ് ഗാലക്സി എം 21: സവിശേഷതകൾ

ഗാലക്‌സി എം 21 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് സമോൾഡ് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സ്‌ക്രീനാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 91% ആണ്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ നൽകിയിട്ടുണ്ട്. എച്ച്ഡി വീഡിയോകൾ സ്ട്രീമിംഗ് ചെയ്യുന്നതിന് ഗാലക്സി എം 21 ന് വൈഡ്വിൻ എൽ 1 സർട്ടിഫിക്കേഷൻ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.

എക്‌സിനോസ് 9611
 

4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഗാലക്‌സി എം 21 ന് കരുത്ത് നൽകുന്നത് ഇൻഹൌസ് എക്‌സിനോസ് 9611 ചിപ്‌സെറ്റാണ്. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഗാലക്‌സി എം 21 ഒരു പ്രൈമറി 48 എംപി സാംസങ് ഐസോസെൽ ജിഎം 1 സെൻസറോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

48 എംപി പ്രൈമറി സെൻസർ

48 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും 5 എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഗാലക്സി എം21ൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. 48 എംപി ക്യാമറയുള്ള മറ്റ് ഡിവൈസുകൾക്ക് സമാനമായി ഗാലക്സി എം 21 ന് പ്രത്യേക ക്യാമറ മോഡും ഉണ്ട്. ഇത് 48 എംപി ഷോട്ടുകൾ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

കണക്റ്റിവിറ്റി

ഗാലക്‌സി എം 21 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. ഗാലക്‌സി എം 21 49 മണിക്കൂർ ടോക്ക് ടൈമും 22 മണിക്കൂർ തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗവും (വൈ-ഫൈ / എൽടിഇ) ഈ ബാറ്ററി നൽകും.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8ഐ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Samsung has slashed the price of its Galaxy M21 smartphone in the Indian market. The two variants of the device, which launched in March, have been slashed by Rs 1,000 each.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X