ആമസോണിൽ സാംസങ് ഗാലക്സി എം30ക്ക് വൻ വിലക്കുറവ്

|

ഈ വർഷം മാർച്ചിലാണ് ഗാലക്‌സി സീരീസിലേക്ക് കമ്പനി സാംസങ് ഗാലക്‌സി എം 30 കൂടി കൂട്ടിചേർക്കുന്നത്. തുടക്കത്തിൽ, 4 ജിബി റാം, 6 ജിബി റാം കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറങ്ങിയത്. പിന്നീട് സെപ്റ്റംബറിൽ കമ്പനി 3 ജിബി റാം + 32 ജിബി റോം വേരിയന്റ് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വേരിയന്റിന് ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

സാംസങ് ഗാലക്‌സി എം30

സാംസങ് ഗാലക്‌സി എം30 9,999 രൂപയ്ക്കാണ് വിപണിയിലിറക്കിയത്. സെപ്റ്റംബറിൽ നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഫെസ്റ്റിവൽ സമയത്താണ് ഈ മോഡൽ കമ്പനി പുറത്തിറക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് 9,499 രൂപയ്ക്ക് വാങ്ങാം. ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനായി ആമസോൺ ഉപഭോക്താക്കൾക്ക് നോകോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി കെ20യിൽ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ്കൂടുതൽ വായിക്കുക: റെഡ്മി കെ20യിൽ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്ഡേറ്റ്

മറ്റ് വേരിയന്റുകളുടെ വില

മറ്റ് വേരിയന്റുകളുടെ വില പരിശോധിച്ചാൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റുള്ള ഗാലക്‌സി എം30 11,999 രൂപയ്ക്കാണ് ആമസോണിൽ ലഭിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ആമസോണിലൂടെ 15,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എല്ലാ വേരിയന്റുകളും നീല, ഗ്രേഡേഷൻ ബ്ലൂ, ഗ്രേഡേഷൻ ബ്ലാക്ക്, സ്റ്റെയിൻലെസ് ബ്ലാക്ക് എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം 30 സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 30 സവിശേഷതകൾ

1080 x 2340 പിക്‌സൽ റെസല്യൂഷനും സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഉള്ള 6.4 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 30ക്ക് കമ്പനി നൽകിയിരിക്കുന്നത്. 1.8GHz ക്ലോക്ക് സ്പീഡുള്ള ഒക്ട കോർ എക്‌സിനോസ് 7904 പ്രോസസറാണ് ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ന്യൂഇയർ സെയിൽ; വൻ വിലക്കുറവിൽ വൺപ്ലസ് 7 സീരിസ് സ്വന്തമാക്കാംകൂടുതൽ വായിക്കുക: ന്യൂഇയർ സെയിൽ; വൻ വിലക്കുറവിൽ വൺപ്ലസ് 7 സീരിസ് സ്വന്തമാക്കാം

പ്രൈമറി ക്യാമറ

6 ജിബി റാമും 128 ജിബി വരെ എക്സ്പാൻഡബിൾ സ്റ്റോറേജും ചിപ്‌സെറ്റിനൊപ്പം നൽകിയിരിക്കുന്നു. ഫോട്ടോഗ്രാഫിക്കായി പിൻവശത്ത് 13 എംപി പ്രൈമറി സെൻസറുള്ള പ്രൈമറി ക്യാമറയടക്കം മൂന്ന് ക്യാമറകളാണ് ഗാലക്‌സി എം 30യിൽ കമ്പനി നൽകിയിരിക്കുന്നത്

5 എംപി വൈഡ് ആംഗിൾ സെൻസർ

5 എംപി വൈഡ് ആംഗിൾ സെൻസറും ഡെപ്ത് മാപ്പിംഗിനായി മറ്റൊരു 5 എംപി സെൻസറുമാണ് പിന്നിൽ നൽകിയിരിക്കുന്ന മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി ക്യാമറ വാട്ടർ ഡ്രോപ്പ് നോച്ചിലൂടെ മുൻവശത്ത് നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി പോക്കോ എഫ്2 2020ൽ പുറത്തിറങ്ങും; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഷവോമി പോക്കോ എഫ്2 2020ൽ പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

ഫിംഗർപ്രിന്റ് സ്കാനർ

ബയോമെട്രിക് ഓതന്റിക്കേഷനായി പിന്നിൽ ഫിംഗർപ്രിന്റ് സ്കാനർ ഘടിപ്പിച്ചിട്ടുണ്ട്. കണക്ടിവിറ്റി പരിശോധിക്കുകയാണെങ്കിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺസ് ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു കരുത്ത്.

Best Mobiles in India

English summary
Samsung Galaxy M30 joined the 'Galaxy M' series back in March this year. Initially, the device was launched with 4GB RAM and 6GB RAM configuration. Later in September, the company introduced the 3GB RAM+ 32GB model in September in India. This model is now selling at a discounted price on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X