സാംസങ് ഗാലക്‌സി M30: മികച്ച ഡിസ്‌പ്ലേയും വലിയ ബാറ്ററിയും വിപണി കീഴടക്കുമോ?

|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ചാണ് ഗാലക്‌സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ഗാലക്‌സി എം 10, എം 20 എന്നീ മോഡലുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ്. എം ശ്രേണിയിലെ ഫോണുകള്‍ വിപണിയില്‍ ഉണ്ടാക്കിയ ചലനം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് സാംസങ് ഗാലക്‌സി എം 30 പുറത്തിറക്കിയിരിക്കുന്നത്.

 

റേറ്റിംഗ്: 3.5/5

ഗുണങ്ങള്‍

ഗുണങ്ങള്‍

മനോഹാരിത

വലിയ ബാറ്ററി

മികച്ച ഡിസ്‌പ്ലേ

ദോഷങ്ങള്‍

കാലഹരണപ്പെട്ട സോഫ്റ്റ്‌വെയര്‍

നിരാശപ്പെടുത്തുന്ന ക്യാമറകള്‍

4GB/64GB മോഡലിന്റെ വില 14990 രൂപയും 6GB/128GB മോഡലിന്റെ വില 17990 രൂപയുമാണ്. അടുത്തിട വിുപണിയിലെത്തിയ റെഡ്മി നോട്ട് 7 പ്രോയോടായിരിക്കും ഇവ നേരിട്ട് ഏറ്റുമുട്ടുക.

സവിശേഷതകള്‍

സവിശേഷതകള്‍

6.4 ഇഞ്ച് ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ്

4GB/6GB റാം

64GB/128GB റോം (512 GB വരെ വികസിപ്പിക്കാന്‍ കഴിയും)

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

പിന്നില്‍ 13MP+5MP+5MP ക്യാമറകള്‍

16MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

യുഎസ്ബി ടൈപ്പ്- സി പോര്‍ട്ട്

5000mAh ബാറ്ററി

രൂപകല്‍പ്പന
 

രൂപകല്‍പ്പന

രൂപഭംഗിയാണ് ഗാലക്‌സി എം 30-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. മനോഹരമായ രൂപകല്‍പ്പന ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഫോണ്‍ പ്ലാസ്റ്റിക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ചെറുതായി നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

ചെറിയ നോചോട് കൂടിയ 6.4 ഇഞ്ച് ഡിസ്‌പ്ലേ ആരെയും ആകര്‍ഷിക്കും. വോള്യം കീകള്‍, പവര്‍ കീ, സിം കാര്‍ഡ് ട്രേ എന്നിവയുടെ സ്ഥാനം വശങ്ങളിലാണ്. സ്പീക്കര്‍ ഗ്രില്‍, മൈക്രോഫോണ്‍, ടൈപ്പ് സി പോര്‍ട്ട്, 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കി എന്നിവ ഫോണിന്റെ താഴ്ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു.

ഫോണിന്റെ രൂപകല്‍പ്പനയ്ക്ക് അധിക ഭംഗി നല്‍കുന്ന ഗ്രേഡിയന്റ് ഫിനിഷാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ മൂന്ന് ക്യാമറകള്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ പിന്‍ഭാഗത്ത് കാണാം.

ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതി താഴെ വീഴാനുള്ള സാധ്യത കൂടും. എന്നാല്‍ ഗ്ലാസ് ബോഡിയോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ അത്ര പ്രശ്‌നമില്ല. ഗ്ലാസ് ബോഡിയിലേത് പോലെ ബാക്ക് പാനലില്‍ വിരലടയാളവും മറ്റും പതിയാനുള്ള സാധ്യത കൂടുതലാണ്.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ കൊണ്ട് സ്‌കോര്‍ ചെയ്യുന്ന കാര്യത്തില്‍ സാംസങ് എന്നും മുന്നിലാണ്. എം 30 ഇത് ഒന്നുകൂടി ഉറപ്പിക്കുന്നു. സമാനമായ വിലയ്ക്ക് വിപണിയില്‍ ലഭിക്കുന്ന ഏത് സ്മാര്‍ട്ടിഫോണില്‍ ഉപയോഗിച്ചിരിക്കുന്നതിനെക്കാളും മികച്ച ഡിസ്‌പ്ലേയാണ് എം 30-ല്‍ ഉള്ളതെന്ന് നിസ്സംശയം പറയാം.

6.4 ഇഞ്ച് സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2340X1080 പിക്‌സല്‍സും ആസ്‌പെക്ട് റേഷ്യോ 19.5:9-ഉം ആണ്. ഇത് മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു. സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോഴും കാഴ്ചയുടെ വ്യക്തത നഷ്ടപ്പെടുന്നില്ല.

വൈഡ്‌വൈന്‍ എല്‍ 1 പിന്തുണയ്ക്കുന്ന ഡിസ്‌പ്ലേ ആയതിനാല്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ മുതയാല വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്നുള്ള എച്ച്ഡി വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ കഴിയും.

ക്യാമറ

ക്യാമറ

ഈ വിലയ്ക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ് ക്യാമറയുടെ കാര്യത്തില്‍ സാംസങ് നല്‍കിയിരിക്കുന്നത്. പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 13 MP പ്രൈമറി സെന്‍സര്‍ (f/1.9 അപെര്‍ച്ചര്‍), 5MP ഡെപ്ത് സെന്‍സര്‍ (f/2.2 അപെര്‍ച്ചര്‍), 5 MP അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍ (f/2.2 അപെര്‍ച്ചര്‍) എന്നിവയാണ് അവ.

120 ഡിഗ്രി കോണില്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ എടുക്കാന്‍ 13MP, 5MP ക്യാമറകള്‍ സഹായിക്കുന്നു. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നല്‍കുന്നത് പോലുള്ള ബൊക്കേ ഇഫക്ട് നല്‍കുന്നുവെന്നതാണ് 5MP ഡെപ്ത് സെന്‍സറിന്റെ പ്രാധാന്യം.

നല്ല വെളിച്ചമുള്ളപ്പോള്‍ എടുത്ത ഫോട്ടോകള്‍ മനോഹരമാണ്. എന്നാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ മികച്ച ഡിസ്‌പ്ലേയായതിനാല്‍ ഫോണില്‍ കാണുമ്പോള്‍ അത് അനുഭവപ്പെടുകയില്ല.

16MP സെല്‍ഫി ക്യാമറ മികച്ച പ്രകടനമാണ് നടത്തുന്നത്. AR ഇമോജി ഫീച്ചര്‍ ക്യാമറ ഉപയോഗം രസകരമാക്കും. എന്നാല്‍ ഇത് സെല്‍ഫികളുടെ ഗുണമേന്മയില്‍ കാര്യമായ മാറ്റം വരുത്തുന്നില്ല.

ക്യാമറ ഏറ്റവും മികച്ചതാണെന്ന് പറയാന്‍ കഴിയുകയില്ല. സാധാരണ ഫോട്ടോകള്‍ എടുക്കാമെങ്കിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യാമറയുടെ ബലഹീനത തലനീട്ടി പുറത്തുവരും.

പ്രകടനം

പ്രകടനം

4GB റാം, 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ് എന്നിവയാണ് ഗാലക്‌സി എം 30-ന്റെ കരുത്ത്. സാധാരണ ദൈനംദിന ഉപയോഗത്തില്‍ ഫോണ്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഹൈ എന്‍ഡ് ഗെയിമുകള്‍ കളിക്കുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

ഫോണില്‍ ഗെയിം ആസ്വദിക്കാന്‍ കഴിയുകയില്ലെന്നല്ല ഇതിന് അര്‍ത്ഥം. സാധാരണ ഗെയിമുകള്‍ ആസ്വദിച്ച് കളിക്കാം. Mali-G7 GPU കരുത്തന്‍ തന്നെയാണ്.

VoLTE ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നതിനാല്‍ കോളുകളുടെ ഗുണമേന്മ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. കാലഹരണപ്പെട്ട ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയിലാണ് എം 30 പ്രവര്‍ത്തിക്കുന്നത്. ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നു. ആന്‍ഡ്രോയ്ഡ് പൈ പുറത്തിറങ്ങി മാസങ്ങള്‍ കഴിഞ്ഞു. ഒറിയോ മോശമല്ല. എന്നാല്‍ വിപണിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ കൂടി സാംസങ് ശ്രദ്ധിക്കേണ്ടതായിരുന്നു.

യുഐ-യിലും ചില പോരായ്മകളുണ്ട്. ഇത് ഫോണിന്റെ പ്രകടനത്തെ പോലും ബാധിച്ചേക്കാം. ഓഗസ്റ്റില്‍ ആന്‍ഡ്രോയ്ഡ് 9 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കുമെന്ന് സൂചനയുണ്ട്. അതുവരെ ഉപഭോക്താക്കള്‍ കാത്തിരിക്കുമോ എന്ന് കണ്ടറിയണം.

ഇനിയും

ഇനിയും

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെയിം കളിക്കുക, പാട്ടുകള്‍ കേള്‍ക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചെയ്തിട്ടും ചാര്‍ജ് പിന്നെയും ബാക്കി. സാധാരണ രീതിയില്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് ഒന്നര ദിവസം വരെ നില്‍ക്കും. അല്ലെങ്കില്‍ ഒരു ദിവസം.

ഗാലക്‌സി എം 20-ന്റെ പിന്‍ഗാമിയായ എം 30 എല്ലാ അര്‍ത്ഥത്തിലും മികവ് പുലര്‍ത്തുന്നു. മൂന്ന് ക്യാമറകള്‍, മികച്ച സെല്‍ഫി ക്യാമറ, AMOLED ഡിസ്‌പ്ലേ, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ കണക്ടിവിറ്റി എന്നിവ എടുത്തുപറയേണ്ടതാണ്.

റെഡ്മി നോട്ട് 7 പ്രോ പോലുള്ള സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സാംസങ് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പ്ലാസ്റ്റിക് ബോഡി, നിരാശപ്പെടുത്തുന്ന ക്യാമറ മുതലായവ ഫോണിനെ പിറകോട്ടടിക്കുന്നു. എം 30-ന്റെ അതേ റാമും ചിപ്‌സെറ്റുമാണ് ഗാലക്‌സി എം 20-ലും ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഗാലക്‌സി എം ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ എം 20 സ്വന്തമാക്കുന്നതായിരിക്കും നല്ലത്. എം 30-ന് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കേണ്ട കാര്യമില്ല.

 

 

Best Mobiles in India

English summary
Samsung Galaxy M30 review: Can good display, big battery save the day?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X