Home
Mobile

Samsung Galaxy M30s: സാംസങ് ഗാലക്‌സി എം30എസ് 4 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡൽ ഇന്ത്യയിലെത്തി

സാംസങ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ഗാലക്‌സി എം 30 പുറത്തിറക്കിയത്. 2019 അവസാനത്തോടെ വിപണിയിലെത്തിയ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എം 30 എസ്. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ നേടിയ വിജയം കണക്കിലെടുത്ത് കൊണ്ട് ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ് ഇപ്പോൾ ഹാൻഡ്‌സെറ്റിന്റെ പുതിയ സ്റ്റോറേജ് കോൺഫിഗറേഷൻ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു.

സാംസങ് ഗാലക്‌സി എം 30 എസ് പുതിയ മോഡൽ

സാംസങ് ഗാലക്‌സി എം 30 എസ് പുതിയ മോഡൽ

4 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് സാംസങ് ഗാലക്‌സി എം 30 ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലിന് 14,999 രൂപയാണ് വില വരുന്നത്. കളർ വേരിയന്റുകൾ പരിശോധിച്ചാൽ, സഫയർ ബ്ലൂ, ക്വാർട്സ് ഗ്രീൻ, ഒപാൽ ബ്ലാക്ക് മൂന്ന് ഡ്യുവൽ-ടോൺ ഷേഡുകളിലായാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. നേരത്തെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഫോൺ ലഭ്യമായിരുന്നത്.

സാംസങ് ഗാലക്‌സി എം 30 എസ് വിൽപ്പന

സാംസങ് ഗാലക്‌സി എം 30 എസ് വിൽപ്പന

ഇപ്പോൾ സാംസങ് ഗാലക്സി എം 30 എസ് ഇന്ത്യയിൽ 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യാണ്. പുതിയ മോഡൽ മാർച്ച് 14 ന് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തും. ഇത് ആമസോൺ, സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി ഓൺലൈനിൽ ലഭ്യമാക്കും.

സാംസങ് ഗാലക്‌സി എം 30 എസ് ഹാർഡ്‌വെയർ

സാംസങ് ഗാലക്‌സി എം 30 എസ് ഹാർഡ്‌വെയർ

സാംസങ് ഗാലക്‌സി എം 30 എസ് 6.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 1080 x 2340 പിക്‌സൽ എഫ്എച്ച്ഡി + റെസല്യൂഷനാണ് ഡിസ്പ്ലെയ്ക്ക് നൽകിയിരിക്കുന്നത്. ഇതിനൊപ്പം യു-ആകൃതിയിലുള്ള നോച്ചിലാണ് സാംസങ് സെൽഫി ക്യാമറ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചർ ഉള്ള 16 എംപി സെൻസറാണ് നോച്ചിലുള്ളത്.

സാംസങ് ഗാലക്‌സി എം 30 എസ് ക്യാമറ

സാംസങ് ഗാലക്‌സി എം 30 എസ് ക്യാമറ

പിൻവശത്ത് 48 എംപി പ്രൈമറി സെൻസർ എഫ് / 2.0 അപ്പർച്ചറോട് കൂടി നൽകിയിരിക്കുന്നു. മൂന്ന് ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിരിക്കുന്നത്. എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും എഫ് / 2.2 അപ്പേർച്ചർ ഉള്ള ബോക്കെ ഷോട്ടുകൾക്കായി ഉപയോഗിക്കാവുന്ന 5 എംപി സെൻസറും പ്രൈമറി സെൻസറിനൊപ്പം നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം 30 എസ് പ്രോസസർ

സാംസങ് ഗാലക്‌സി എം 30 എസ് പ്രോസസർ

6 ജിബി റാമും 128 ജിബി എക്സ്പാൻഡബിൾ സ്റ്റോറേജും ഉള്ള മാലി-ജി 72 എംപി 3 ജിപിയുവിനൊപ്പം ഒക്ടാകോർ എക്‌സിനോസ് 9611 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് പൈ ഒഎസിൽ ഒരു യുഐ 2.0 സ്കിൻ ഉപയോഗിച്ച് ഉപകരണം ബൂട്ട് ചെയ്യുന്നു. ഗാലക്സി എം 30 എസിന് ഇന്ധനം നൽകുന്നത് 15W ക്വിക്ക് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ്. വളരെ മികച്ചൊരു ബാറ്ററി യൂണിറ്റ് തന്നെയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
Samsung recently launched the Galaxy M30s in the Indian market. But, the company isn't yet done with its predecessor. The Samsung Galaxy M30s has been the most popular affordable smartphone that was launched towards the end of 2019. Keeping its success in mind, the South Korean brand has now introduced a new configuration of the handset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X