സാംസങ് ഗാലക്‌സി M31 8 ജിബി റാം വേരിയൻറ് പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

സാംസങ്ങിന്റെ ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണുകൾ അവയുടെ വിലവിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും ജനപ്രീതിയുള്ള ഡിവൈസുകളാണ്. അതുകൊണ്ട് തന്നെ ഗാലക്സി എം സീരിസ് സ്മാർട്ട്ഫോണുകൾ കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഇതിനകം തന്നെ ഗാലക്‌സി എം 31, എം 51 എന്നീ വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളെ സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ ഗാലക്സി എം 31 ന്റെ ഹൈ എൻഡ് വേരിയൻറ് പുറത്തിറങ്ങി.

 

ഗാലക്‌സി എം 31

ഗാലക്‌സി എം 31, ഗാലക്‌സി എം 51 എന്നിവയുടെ ലോഞ്ച് അടുത്തയാഴ്ച്ച നടക്കാനിരിക്കെയാണ് ഗാലക്‌സി എം 31ന്റെ 8 ജിബി റാം വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനി ഈ ഡിവൈസിന്റെ 6 ജിബി റാം വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. റാം കപ്പാസിറ്റിയിലെ വ്യത്യാസം മാത്രമാണ് ഈ വേരിയന്റുകൾ തമ്മിലുള്ളത്. മറ്റ് സവിശേഷതകളെല്ലാം ഒരുപോലെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ വേരിയന്റിന് 19,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 4ന് ആമസോൺ വഴി: വില, ഓഫറുകൾകൂടുതൽ വായിക്കുക: വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 4ന് ആമസോൺ വഴി: വില, ഓഫറുകൾ

സാംസങ് ഗാലക്‌സി M31 വേരിയന്റുകൾ

സാംസങ് ഗാലക്‌സി M31 വേരിയന്റുകൾ

കഴിഞ്ഞ ഫെബ്രുവരിയിൽ ഗാലക്സി എം31ന്റെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾ കമ്പനി വിപണിയിലെത്തിച്ചിരുന്നു. 6 ജിബി റാം + 64 ജിബി റോം, 6 ജിബി റാം + 128 ജിബി റോം എന്നീ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. 64 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 14,999 രൂപയും 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 15,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ ഇവയുടെ വില.

ജിഎസ്ടി
 

ഏപ്രിലിൽ പുതിയ ജിഎസ്ടി അനുസരിച്ച് സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധനവ് ഉണ്ടായതോടെ ഗാലക്സി എം31ന്റെ 6ജിബി വേരിയന്റിനും വില വർദ്ധിച്ചു. ഇപ്പോൾ 64ജിബി സ്റ്റോറേജുള്ള മോഡലിന് 16,999 രൂപയും 128ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയുമാണ് വില. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഗാലക്‌സി എം31 ന് 19,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: വിവോ എക്സ് 50 പ്രോ 5ജിയുടെ സവിശേഷതകൾ ചോർന്നു; ലോഞ്ച് ഉടൻകൂടുതൽ വായിക്കുക: വിവോ എക്സ് 50 പ്രോ 5ജിയുടെ സവിശേഷതകൾ ചോർന്നു; ലോഞ്ച് ഉടൻ

8 ജിബി

8 ജിബി റാമുള്ള ഗാലക്‌സി എം 31 സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിട്ടുണ്ട്. ഇത് നിലവിൽ വിൽപ്പനയ്ക്ക് ലഭ്യമല്ലെന്ന് സൂചിപ്പിക്കുന്ന 'നോട്ടിഫൈ മീ' ഓപ്ഷനാണ് ഇപ്പോൾ ഈ പേജിൽ ഉള്ളത്. ആമസോൺ ഇന്ത്യയിൽ ഇതുവരെ ഈ സ്മാർട്ട്‌ഫോൺ ലിസ്റ്റ് ചെയ്തിട്ടില്ല. ഗാലക്സി എം31ന്റെ 8 ജിബി റാം വേരിയൻറ് വാങ്ങാനായി ഇനിയും കാത്തിരിക്കേണ്ടി വരും.

സാംസങ് ഗാലക്‌സി എം31: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം31: സവിശേഷതകൾ

ഗാലക്‌സി എം31 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. എക്‌സിനോസ് 9611 SoCയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ടോപ്പ് വൺ യുഐ 2.0യിൽ പ്രവർത്തിപ്പിക്കുന്ന ഗാലക്‌സി എം 31 ന് 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നീ ക്യാമറകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഹോണർ പ്ലേ 4 സിരീസ് ജൂൺ 3ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ഹോണർ പ്ലേ 4 സിരീസ് ജൂൺ 3ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Best Mobiles in India

English summary
While the launch of the Galaxy M31s and Galaxy M51 is all set to take place in the coming days, the Galaxy M31 8GB RAM variant has been launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X