സാംസങ് ഗാലക്‌സി എം31 പ്രൈം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. സാംസങ് ഗാലക്‌സി എം31 പ്രൈം എന്ന പേരിലാണ് ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീ ഇൻസ്റ്റാൾ ചെയ്ത ആമസോൺ ഇക്കോസിസ്റ്റം ആപ്പുകളോടെയാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പ്രൈം മെമ്പർഷിപ്പും ഇതിനൊപ്പം സൌജന്യമായി ലഭിക്കും. ഒറ്റ റാം, സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രം ലഭ്യമാകുന്ന ഈ ഡിവൈസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവിലിന്റെ ആദ്യ ദിവസം വിൽപ്പനയ്‌ക്കെത്തും.

സാംസങ് ഗാലക്‌സി എം31 പ്രൈം: വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി എം31 പ്രൈം സ്മാർട്ട്ഫോണിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമേ ഉള്ളു. ഈ ഡിവൈസിന് 16,499 രൂപയാണ് വില. ഓഷ്യൻ ബ്ലൂ, സ്പേസ് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്ന ഒക്ടോബർ 17 മുതൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ആമസോൺ പ്രൈം മെമ്പർമാർക്ക് ഒക്ടോബർ 16ന് തന്നെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

പ്രൈം മെമ്പർമാർക്ക് ഒക്ടോബർ 16ന് ഡിവൈസ് സ്വന്തമാക്കുമ്പോൾ 1,000 രൂപ ആമസോൺ പേ ക്യാഷ്ബാക്ക് ലഭിക്കും. സാംസങിങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഡിവൈസ് സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

സാംസങ് ഗാലക്‌സി എം31 പ്രൈം: സവിശേഷതകൾ
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗാലക്‌സി എം31 സ്മാർട്ട്ഫോണിന്റെ അതേ സവിശേഷതകളോടെ തന്നെയാണ് ഈ പുതിയ സ്മാർട്ട്ഫോണും പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.1ലാണ് ഗാലക്സി എം31 പ്രൈം പ്രവർത്തിക്കുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒക്ടാകോർ എക്‌സിനോസ് 9611 പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് സ്മാർട്ട്ഫോണിലുള്ളത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ടെർഷ്യറി സെൻസർ, 5 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്സി എം31 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസിന്റെ മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഡിസ്പ്ലെയിലെ ചെറിയൊരു നോച്ചിലാണ് ഈ സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. 5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ആമസോണുമായി ചേർന്ന് പുറത്തിറക്കിയ ഗാലക്‌സി എം31 പ്രൈം "ഓൾവേയ്സ് ഓൺ" ആമസോൺ ഷോപ്പിംഗ് ആപ്ലിക്കേഷനുമായിട്ടാണ് വരുന്നത്. അത് ഹോം സ്‌ക്രീനിൽ നിന്ന് സ്വൈപ്പുചെയ്യുന്നതിലൂടെ ആക്‌സസ്സുചെയ്യാൻ സാധിക്കും. ലോക്ക്സ്ക്രീനിൽ ആമസോണിലെ പുതിയതും ട്രെൻഡുചെയ്യുന്നതുമായ ഐറ്റങ്ങളുടെ അപ്‌ഡേറ്റുകളും കാണിക്കും. ആമസോൺ ഷോപ്പിംഗ്, ആമസോൺ പ്രൈം വീഡിയോ, ആമസോൺ പ്രൈം മ്യൂസിക്, ഓഡിബിൾ, കിൻഡിൽ ആപ്ലിക്കേഷനുകൾ എന്നിവയെല്ലാം പ്രീഇൻസ്റ്റാൾ ചെയ്ത് ലഭിക്കും.


Click it and Unblock the Notifications








