സാംസങ് ഗാലക്‌സി M31s സ്മാർട്ട്ഫോൺ ഇന്ന് വിപണിയിലെത്തും
സാംസങ് ഗാലക്‌സി M31s സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലൂടെ കമ്പനി ഈ ഡിവൈസിന്റെ ലോഞ്ച് സ്ഥിരീകരിച്ചിരുന്നു. സാംസങ് ഗാലക്‌സി M31s ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആമസോണിലെ ലിസ്റ്റിങ്. ഇതിനിടെ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.

സാംസങ് ഗാലക്‌സി M31s: ലോഞ്ച്
സാംസങ് ഗാലക്‌സി M31s ഈ മാസം അവസാനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ഓഗസ്റ്റ് 6 മുതൽ ഷിപ്പിംഗ് ആരംഭിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഡിവൈസ് പുറത്തിറങ്ങുന്നതോടെ മാസങ്ങളോളം നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും അഭ്യൂഹങ്ങൾക്കുമാണ് വിരമമാകുന്നത്. ഡിവൈസിന്റെ പ്രധാന സവിശേഷതയായി ടീസറിൽ നൽകിയിരുന്നത് 6000 എംഎഎച്ച് ബാറ്ററിയാണ്.

സാംസങ് ഗാലക്‌സി M31s: സവിശേഷതകൾ
സാംസങ് ഗാലക്‌സി M31s സ്മാർട്ട്ഫോൺ ഒരു മിഡ് റേഞ്ച് ഡിവൈസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില. 64 എംപി പ്രൈമറി ഷൂട്ടർ ഉള്ള ക്വാഡ് ക്യാമറ മൊഡ്യൂൾ ഉൾപ്പെടെയുള്ള ഡിവൈസിന്റെ ചില പ്രധാന സവിശേഷതകൾ ആമസോൺ ഇന്ത്യ ലിസ്റ്റിംങിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിൽ AI എൻഹാൻസ്മെന്റുള്ള 'ഇന്റലി-ക്യാമറ'യാണ് നൽകിയിട്ടുള്ളതെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

സാംസങ് പ്രൈമറി ക്യാമറയെയാണ് 'ഇന്റലി-ക്യാമറ' എന്ന് വിശേഷിപ്പിക്കുന്നത്. ഇത് സീൻ തിരിച്ചറിഞ്ഞ് ഫോട്ടോ മെച്ചപ്പെടുത്തുന്ന സംവിധാനമാണ്. ഗാലക്‌സി M31sലെ ക്യാമറ സവിശേഷതയിലുള്ള മറ്റൊരു പ്രധാന കാര്യം 'സിംഗിൾ ടേക്ക്' സവിശേഷതയാണ്, ഉപയോക്താക്കൾക്ക് ഒന്നിലധികം ഷോട്ടുകൾ ക്ലിക്കുചെയ്യാനും ഒറ്റ ക്ലിക്കിലൂടെ വീഡിയോകൾ ഷൂട്ട് ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ് ഇത്.

ക്യാമറയ്‌ക്ക് പുറമെ 6,000 എംഎഎച്ച് ബാറ്ററിയും സാംസങ് ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സാംസങ് ഗാലക്‌സി എം സീരീസിൽ കാണാറുള്ള മികച്ച ബാറ്ററി സവിശേഷതയുടെ തുടർച്ചയാണ് ഇത്. സ്മാർട്ട്‌ഫോണിന് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും റിവേഴ്സ് ചാർജിംഗ് സവിശേഷതയും ഉണ്ടായിരിക്കും. ആമസോൺ ഇന്ത്യ പേജിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന സാംസങ് ഗാലക്‌സി എം31എസ് ഫോണിന്റെ മറ്റ് പ്രധാനപ്പെട്ട സവിശേഷത ഇൻഫിനിറ്റി-ഒ ഡിസൈനിലുള്ള 6.4 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്‌പ്ലേയാണ്.

സാംസങ് ഗാലക്‌സി M31s: പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ
ഗാലക്‌സി M31s സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ള പ്രോസസർ ഗാലക്‌സി M31യിൽ ഉണ്ടായിരുന്ന ഇൻ-ഹൌസ് എക്‌സിനോസ് 9611 പ്രോസസർ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ രണ്ട് ഡിവൈസുകളുടെയും പെർഫോമൻസിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒപ്റ്റിക്സ്, ബാറ്ററി തുടങ്ങിയ കാര്യങ്ങളിൽ മാത്രമാണ് സാംസങ് നവീകരണങ്ങൾ നടത്തിയിട്ടുള്ളത്.


Click it and Unblock the Notifications








