Home
Mobile

സാംസങ് ഗാലക്‌സി M31s സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

സാംസങ് ഗാലക്‌സി M31s സ്മാർട്ട്ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഈ ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐ‌എ‌എൻ‌എസാണ് പുറത്ത് വിട്ടത്. പഞ്ച്-ഹോൾ ഡിസൈനിനുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

വില

വിലയുടെ കാര്യം പരിശോധിച്ചാൽ സാംസങ് ഗാലക്‌സി M31s 20,000 രൂപയിൽ താഴെയുള്ള വിലയ്ക്കായിരിക്കും വിപണിയിലെത്തുക. 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടാവുക. 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആമസോൺ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴി ഓഗസ്റ്റ് മുതൽ ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കെത്തും.

എക്‌സിനോസ് 9611

സാംസങ് ഗാലക്‌സി M31, സാംസങ് ഗാലക്‌സി M30s എന്നീ സ്മാർട്ട്ഫോണുകളിൽ ഉപയോഗിച്ച അതേ എക്‌സിനോസ് 9611 ചിപ്‌സെറ്റാണ് ഈ ഗാലക്‌സി M31sനും കരുത്ത് നൽകുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. സോഫ്റ്റ്വെയറിന്റെ കാര്യം പരിശോധിച്ചാൽ ഗാലക്‌സി M31s ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഒരു യുഐ 2വിലായിരിക്കും പ്രവർത്തിക്കുക.

ഗാലക്‌സി M31

ഗാലക്‌സി M31sന്റെ മറ്റ് സവിശേഷതൾ M31ന് സമാനമായിരിക്കും. പഞ്ച്-ഹോൾ ഡിസ്പ്ലേയിൽ മാത്രമാണ് പ്രധാന മാറ്റം ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എം31 സ്മാർട്ട്ഫോൺ ഈ വർഷം ആദ്യമാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഈ ഡിവൈസിൽ 6.4 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയും ഡിവൈസിലുണ്ട്.

ആൻഡ്രോയിഡ് 10

എക്‌സിനോസ് 9611 SoCയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ടോപ്പ് വൺ യുഐ 2.0യിൽ പ്രവർത്തിപ്പിക്കുന്ന ഗാലക്‌സി എം 31 ന് 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നീ ക്യാമറകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്.

സ്റ്റോറേജ്

കഴിഞ്ഞ ഫെബ്രുവരിയിൽ ഗാലക്സി എം31ന്റെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾ കമ്പനി വിപണിയിലെത്തിച്ചിരുന്നു. 6 ജിബി റാം + 64 ജിബി റോം, 6 ജിബി റാം + 128 ജിബി റോം എന്നീ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. 64 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 14,999 രൂപയും 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 15,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ ഇവയുടെ വില.

ജിഎസ്ടി

ഏപ്രിലിൽ പുതിയ ജിഎസ്ടി അനുസരിച്ച് സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധനവ് ഉണ്ടായതോടെ ഗാലക്സി എം31ന്റെ 6ജിബി വേരിയന്റിനും വില വർദ്ധിച്ചു. ഇപ്പോൾ 64ജിബി സ്റ്റോറേജുള്ള മോഡലിന് 16,999 രൂപയും 128ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയുമാണ് വില. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഗാലക്‌സി എം31 ന് 19,999 രൂപയാണ് വില.

Best Mobiles in India

English summary
Samsung is set to launch the Galaxy M31s later this month. This handset will come with a Super AMOLED Infinity-O display with punch-hole design. In terms of pricing, the device is likely to fall under Rs. 20,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X