സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: പുതിയ വിലയും സവിശേഷതകളും

|

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ വലിയ ജനപ്രീതി നേടിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എം31എസ്. ഇപ്പോഴിതാ ഈ ഡിവൈസിന് വില കുറച്ചിരിക്കുകയാണ് സാംസങ്. ഇന്ത്യൻ വിപണിയിൽ ഗാലക്‌സി എം31എസ് സ്മാർട്ട്ഫോൺ ഇനി 1000 രൂപ വിലക്കുറവിൽ സ്വന്തമാകും. ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലാണ് ഡിവൈസിന് വിലക്കിഴിവ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്‌ഫോണിന്റെ രണ്ടാമത്തെ വിലക്കുറവാണ് ഇത്.

സാംസങ് ഗാലക്‌സി എം31എസ്: വില കുറച്ചു

സാംസങ് ഗാലക്‌സി എം31എസ്: വില കുറച്ചു

സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന് ആദ്യം വില കുറഞ്ഞത് ഫിസിക്കൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ മാത്രമാണ്. വൈകാതെ ഇ-കൊമേഴ്സ് പ്ലറ്റ്ഫോമുകളിലും ഡിവൈസിന് വില കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനും വില കുറച്ചിട്ടുണ്ട്. 6 ജിബി മോഡൽ ഇപ്പോൾ 18,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. നേരത്തെ ഈ ഡിവൈസിന് 19,499 രൂപയായിരുന്നു വില. 8 ജിബി മോഡലിന് ഇപ്പോൾ 19,499 രൂപയാണ് വില. 21,499 രൂപയായിരുന്നു ഈ ഡിവൈസിന്റെ വില.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

സാംസങ് ഗാലക്‌സി എം31എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം31എസ്: സവിശേഷതകൾ

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 32 എംപി സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ കട്ട് ഔട്ടും ഈ ഡിസ്പ്ലേയിൽ സാംസങ് നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിന്നിൽ, 64 എംപി പ്രൈമറി സെൻസർ, 12 എംപി അൾട്രാ-വൈഡ് ഷൂട്ടർ, 5 എംപി മാക്രോ ഷൂട്ടർ, 5 പി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എം31എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

എക്‌സിനോസ് 9611

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ടഫോണിന് കരുത്ത് നൽകുന്നത് ഇൻ-ഹൌസ് എക്‌സിനോസ് 9611 ചിപ്‌സെറ്റാണ്. 128 ജിബി സ്റ്റോറേജുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം62 മാർച്ച് 3ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം62 മാർച്ച് 3ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഫിംഗർപ്രിന്റ് സെൻസർ

സുരക്ഷയ്ക്കായി സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ2.0 കസ്റ്റം സ്കിന്നിലാണ് പ്രവർത്തിക്കുന്നത്. വൈകാതെ തന്നെ ഈ ഡിവൈസിന് ആൻഡ്രോയിഡ് 11 സപ്പോർട്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മിഡ് റേഞ്ച് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്. മികച്ച ഡിസൈനാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു ആകർഷണം.

സാംസങ് ഗാലക്‌സി എം31എസ് വാങ്ങണോ?

സാംസങ് ഗാലക്‌സി എം31എസ് വാങ്ങണോ?

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സാംസങ് ഗാലക്‌സി എം31എസ് സ്മാർട്ട്ഫോൺ മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും. ശക്തമായ എക്‌സിനോസ് 9611 ചിപ്‌സെറ്റ്, 6,000 എംഎഎച്ച് ബാറ്ററി, ഇമ്മേഴ്‌സീവ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്. 20,000 രൂപ വില വിഭാഗത്തിൽ വരുന്ന സ്മാർട്ട്ഫോണുകളിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് തന്നെയാണ് സാംസങ് ഗാലക്‌സി എം31എസ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായി

Best Mobiles in India

English summary
Samsung Galaxy M31S is one of the most popular mid-range smartphones after its launch in the Indian market. Now Samsung has reduced the price of this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X