Home
Mobile

കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

സാംസങ് പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണായ ഗാലക്സി എം32 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്ന ഒക്ടാ കോർ മീഡിയടെക് ചിപ്പ്സെറ്റാണ്. മികച്ച ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഇൻഫിനിറ്റി വി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ നോക്സ് സെക്യൂരിറ്റി ബിൽറ്റ്-ഇന്നായി വരുന്ന ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിലും രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകും. ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എം32 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എം32 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 20,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലും ലോഞ്ച് ചെയ്തിട്ടുണ്ട് എങ്കിലും ഇതിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്ലേറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ നിറങ്ങളിലാണ് സാംസങ് പുതിയ 5ജി സ്മാർട്ട്ഫോൺ ലഭ്യമാക്കുന്നത്. സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 1 മണി മുതൽ ആമസോൺ വഴി ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസിന് 2,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

സാംസങ് ഗാലക്സി എം32 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം32 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഇൻഫിനിറ്റി വി ഡിസ്പ്ലേയാണ് ഉള്ളത്. മികച്ച ഡിസ്പ്ലെയാണ് ഇത്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ ​​മീഡിയടെക് ഡൈമൻസിറ്റി 720 എസ്ഒസിയാണ്. 8ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിൽ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജാണ് ഇതിലൂടെ എക്സ്പാൻഡ് ചെയ്യാൻ കഴിയുന്നത്.

ക്യാമറ

സാംസങ് പുതിയ 5ജി സ്മാർട്ട്ഫോണിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നാല് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കന്ററി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ഷൂട്ടറും സാംസങ് നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായിട്ടാണ് സാംസങ് ഗാലക്സി എം32 5ജി വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1ൽ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ സ്മാർട്ട്ഫോണിൽ 5ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ ഗാലക്സി എം 32 5 ജി എന്നിവയും നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ട്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിലെ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ സാംസങിന്റെ ഈ പുതിയ ഡിവൈസിന് സാധിക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Samsung has launched the new mid-range 5G smartphone Galaxy M32 5G in India. This device has arrived in the country with attractive features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X