സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിലെത്തും

|

സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ 5ജി പതിപ്പ് ഇന്ത്യയിലെത്തുന്നു. ഈ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യയിൽ അവതരിപ്പിക്കും. ആമസോൺ മൈക്രോസൈറ്റ് വഴിയാണ് ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ചില സവിശേഷതകളും ആമസോൺ വഴി വെളിപ്പെടുത്തിയിട്ടുണ്ട്. സാംസങിന്റെ ഇന്ത്യയിലെ ഏറെ ജനപ്രീതി നേടിയ മോഡലാണ് ഗാലക്സി എം32 എന്നതിനാൽ തന്നെ 5ജി വേരിയന്റ് പുറത്തിറങ്ങുമ്പോൾ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രതീക്ഷ വലുതാണ്.

സാംസങ്

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും. ലോഞ്ച് നടന്ന അതേ ദിവസം തന്നെ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചനകൾ. ആമസോൺ പുറത്ത് വിട്ട ടീസർ അനുസരിച്ച് വരാനിരിക്കുന്ന ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈൻ ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഗാലക്സി എ32 5ജി സ്മാർട്ട്ഫോണിന് സമാനമാണ്. ഗാലക്സി എം32 5ജിയുടെ സവിശേഷതകളും ഗാലക്സി എ32 5ജിയുടെ സവിശേഷതകൾക്ക് സമാനമാണെന്ന് സൂചനകൾ ഉണ്ട്. പേര് മാറ്റി പുറത്തിറക്കുന്ന ഡിവൈസാണോ ഇത് എന്ന സംശയവും ഉണ്ട്.

2,000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കീപാഡ് ഫോണുകൾ2,000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കീപാഡ് ഫോണുകൾ

ആമസോൺ ലിസ്റ്റിങ്

ആമസോൺ ലിസ്റ്റിങ് അനുസരിച്ച്, ഗാലക്‌സി എം32 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലേയ്ക്ക് മുകളിൽ 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ സ്ഥാപിക്കാനായി വാച്ചർ ഡ്രോപ്പ് നോച്ച് നൽകുമെന്നും സൂചനകൾ ഉണ്ട്. ഈ ഫോണിന് കരുത്ത് നൽകുന്നത് മീഡിയാടെക് ഡൈമെൻസിറ്റി 720 എസ്ഒയി ആയിരിക്കും. ഈ ചിപ്പ്സെറ്റിൽ 12 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 11

ആമസോൺ ലിസ്റ്റിങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ ഒഎസ് സംബന്ധിച്ച വിവരങ്ങളൊന്നും നൽകുന്നില്ല എങ്കിലും ഡിവൈസിന് രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്ഗ്രേഡുകൾ ലഭിക്കുമെന്ന് ലിസ്റ്റിങിൽ സൂചനയുണ്ട്. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് വൺയുഐയിൽ തന്നെയായിരിക്കും പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് നാല് പിൻക്യാമറകൾ ഉണ്ടായിരിക്കും. സെൽഫി ക്യാമറ മുകളിൽ സൂചിപ്പിച്ചത് പോലെ 13 മെഗാപിക്സൽ ആയിരിക്കും.

റിയൽമി ജിടി 5ജി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിറിയൽമി ജിടി 5ജി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

പിൻ ക്യാമറ

പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 എംപി ആയിരിക്കുമെന്ന് ആമസോൺ ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. ഇതിനൊപ്പമുള്ള സെൻസറുകളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. പ്രൈമറി ലെൻസിനൊപ്പം 8 എംപി അൾട്രാ-വൈഡ് ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്. ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുക. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയായിരിക്കും ഇത്. ഡിവൈസിൽഷ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി എം32 5ജി: വില

സാംസങ് ഗാലക്സി എം32 5ജി: വില

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗാലക്‌സി എ32 5ജിക്ക് സമാനമായ വിലയായിരിക്കും ഈ ഡിവൈസിനും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശരിയാണെങ്കിൽ ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന്റെ വില ഏകദേശം 24,000 രൂപയോളം ആയിരിക്കും. ഇത് വില കുറഞ്ഞ 5ജി ഡിവൈസാക്കി എം32 5ജിയെ മാറ്റുന്നു. ഈ സീരിസിൽ അധികം കാണാത്ത 12 5ജി ബാൻഡ് സപ്പോർട്ട് ഹാൻഡ്‌സെറ്റിന്റെ പ്രധാന മെച്ചമായിരിക്കും. വൺപ്ലസ് നോർഡ് സിഇ 5ജി, മോട്ടോ ജി 5ജി മുതലായ സ്മാർട്ട്‌ഫോണുകളുമായിട്ടായിരിക്കും ഈ ഡിവൈസ് മത്സരിക്കുന്നത്.

മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിമോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
The 5G version of the Samsung Galaxy M32 smartphone coming to India. The smartphone will be launched in India on August 25.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X