സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ ഇന്ത്യയിൽ ഈ മാസം അവതരിപ്പിച്ചേക്കും

|

പുതിയ സ്മാർട്ട്‌ഫോണുകൾ കൂടുതൽ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒരാളാണ് സാംസങ്. ഗാലക്‌സി എം 42 5 ജി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സ്മാർട്ഫോണുകൾ സാംസങ് വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. പതിവുപോലെ, മറ്റൊരു ഒരു പുതിയ ഗാലക്‌സി സ്മാർട്ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് സാംസങ്. സാംസങ് ഗാലക്‌സി എം 32 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ പുതിയ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നു

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ ഇന്ത്യയിൽ ഈ മാസം അവതരിപ്പിച്ചേക്കും

മൈസ്മാർട്ട്പ്രൈസിൽ നിന്നും ലഭിച്ച റിപ്പോർട്ട് അനുസരിച്ച്, ഗാലക്‌സി എം 42 5 ജി സപ്പോർട്ട് പേജിൽ തത്സമയമായാൽ ഉടൻ തന്നെ സാംസങ് ഗാലക്സി എം 32 ഇന്ത്യയിൽ വിപണിയിലെത്തും. ഈ സപ്പോർട്ട് പേജ് ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ കുറച്ച് സമയത്തേക്ക് തത്സമയമായിരുന്നു, പിന്നീട് കമ്പനി തന്നെ അത് എടുത്തുമാറ്റുകയായിരുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറുള്ള റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ അവതരിപ്പിച്ചുമീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറുള്ള റിയൽ‌മി ക്യു 3 പ്രോ കാർണിവൽ എഡിഷൻ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ വിശദാംശങ്ങൾ

SM-M325F / DS എന്ന മോഡൽ നമ്പറർ ഉപയോഗിച്ചാണ് സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ഇവിടെ പറയുന്നില്ല. ഈ മാസം വരാനിരിക്കുന്ന പുതിയ സാംസങ് സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് എസ്‌ഐജി, ബിഐഎസ് സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളിൽ കണ്ടെത്തിയിരുന്നു. 6000 എംഎഎച്ച് ബാറ്ററിയുള്ള ഡെക്ര സർട്ടിഫിക്കേഷൻ ഡാറ്റാബേസിലും ഇത് ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച്ച, സാംസങ് ഗാലക്‌സി എം 32 ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിലും വൈ-ഫൈ അലയൻസ് സർട്ടിഫിക്കേഷൻ ഡാറ്റാബേസിലും കണ്ടെത്തിയിരുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റിയൽ‌മി ജിടി നിയോ ഫ്ലാഷ് എഡിഷൻ അവതരിപ്പിച്ചുമീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റിയൽ‌മി ജിടി നിയോ ഫ്ലാഷ് എഡിഷൻ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിന് ലഭിച്ചേക്കാവുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിന് ലഭിച്ചേക്കാവുന്ന സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ച സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളും ബെഞ്ച്മാർക്ക് ലിസ്റ്റിംഗും അനുസരിച്ച്, ഗാലക്സി എം 32 സ്മാർട്ഫോൺ 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 SoC പ്രോസസറുമായി വരുമെന്ന് പറയുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും പ്രവർത്തിക്കുന്നത്. കൂടാതെ, ഗാലക്‌സി എം 32ൽ 20 എംപി സെൽഫി ക്യാമറ സെൻസർ അവതരിപ്പിക്കാമെന്നും, കറുപ്പ്, ഇളം നീല, വെള്ള എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കുമെന്നും വെളിപ്പെടുത്തി. ഈ മാസം അവസാനിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കി നിൽക്കുന്നുള്ളു. അതിനാൽ, സാംസങ് ഗാലക്‌സി എം 32 ജൂണിൽ അവതരിപ്പിച്ചേക്കുമെന്നും പറയുന്നു. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് വരും ദിവസങ്ങളിൽ തന്നെ പൂർണമായും അറിയുവാൻ സാധിക്കുന്നതാണ്. നിരവധി സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ ഈ സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ കണ്ടെത്തിയതിനാൽ ഉടൻതന്നെ ഒരു ലോഞ്ച് തീർച്ചയായും പ്രതീക്ഷിക്കാം.

 സാംസങ് സ്മാർട്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 സാംസങ് സ്മാർട്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021

Best Mobiles in India

English summary
According to a recent report by MySmartPrice, the Samsung Galaxy M32 could be released in India soon now that the device's support page has gone live. The support page was only up for a short period on the official India website before being taken down by the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X