Samsung Galaxy M32: സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന് വില കുറച്ചു; ഈ അവസരം നഷ്ടപ്പെടുത്തരുത്

|

സാംസങിന്റെ ഇന്ത്യയിലെ ജനപ്രിയ സ്മാർട്ടഫോണായ സാംസങ് ഗാലക്‌സി എം32 (Samsung Galaxy M32)ന് ഇന്ത്യയിൽ വില കുറച്ചു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ ഡിവൈസിന് വില കുറച്ചതായി കാണിച്ചിരിക്കുന്നത്. 2000 രൂപ കിഴിവാണ് ഈ ഡിവൈസിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 12,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. 14,999 രൂപ മുതലായിരുന്നു ഈ ഡിവൈസിന്റെ വില ആരംഭിച്ചിരുന്നത്. ആമസോണും വിലക്കുറവിൽ സ്മാർട്ട്ഫോൺ വിൽപ്പന നടത്തുന്നു.

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന് ലഭിച്ചിരിക്കുന്ന വിലക്കിഴിവ് പരിമിതകാല ഓഫറാണെന്നാണ് വെബ്സൈറ്റിലെ ലിസ്റ്റിങിൽ പറയുന്നത്. ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് 2000 രൂപ കിഴിവ് ലഭിച്ചിരിക്കുന്നത്. 12999 രൂപയ്ക്ക് സാംസങ് ഗാലക്സി എം32 സ്വന്തമാക്കാവുന്ന മികച്ച അവസരമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോൺ വാങ്ങാൻ താല്പര്യമുള്ള ആളുകൾ ഈ അവസരം നഷ്ടപ്പെടുത്തരുത്.

Samsung Galaxy M32: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും, 800 നിറ്റ്സ് ബറൈറ്നെസുമുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി80 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6 ജിബി വരെ റാം ഉണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുന്നത്. ഇഥിൽ ബേസ് മോഡലിന് മാത്രമേ വിലക്കിഴിവ് ലഭിക്കുകയുള്ളു.

ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ക്യാമറകൾ
 

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇത്. ഗാലക്‌സി എം32 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

മൈക്രോ എസ്ഡി കാർഡ് വഴി സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 130 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക്, 40 മണിക്കൂർ ടോക്ക് ടൈം, 25 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ ഒറ്റ ചാർജിൽ നൽകാൻ കഴിയുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

Samsung Galaxy M32 വാങ്ങണോ

Samsung Galaxy M32 വാങ്ങണോ

സാംസങ് ഗാലക്സി എം32 ഒരു ഓൾറൗണ്ടർ ബജറ്റ് സ്‌മാർട്ട്‌ഫോണാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് യോജിച്ച ഒരു ഫോണാണ് എന്ന് കരുതുന്നുണ്ട് എങ്കിൽ ഇപ്പോൾ ലഭിക്കുന്ന വില മികച്ച ഡീൽ തന്നെയാണ്. ഈ ഡിവൈസിൽ മികച്ച AMOLED സ്‌ക്രീൻ ഉണ്ട്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് ഇത്. മാന്യമായ ഡൈനാമിക് സീരീസുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി ക്യാമറ അടങ്ങുന്ന പിൻ ക്യാമറ സെറ്റപ്പും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നവയാണ്.

നത്തിങ് ഫോൺ (1) മുതൽ ഷവോമി 12 അൾട്ര വരെ ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1) മുതൽ ഷവോമി 12 അൾട്ര വരെ ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

6,000mAh ബാറ്ററി

വലിയ 6,000mAh ബാറ്ററി യൂണിറ്റാണ് സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സാധാരണ ഉപയോഗത്തിൽ ഒരു ദിവസത്തിലധികം ബാറ്ററി ലൈഫ് നൽകാൻ ഈ വലിയ ബാറ്ററിക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ യാത്ര ചെയ്യുന്നവർക്കും കണ്ടന്റ് സ്ട്രീമിങ് ദീർഘനേരം ചെയ്യുന്നവർക്കും മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് സാംസങ് ഗാലക്സി എം32. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിസ്പ്ലെയും സ്ട്രീമിങിന് യോജിച്ചതാണ്.

4ജി മോഡൽ

സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ 4ജി മോഡലിനാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത് എന്ന കാര്യം ഓർമ്മിക്കുക. 5ജി പതിപ്പ് വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. സാംസങ് ഗാലക്സി എം32 4ജി സ്മാർട്ട്ഫോണിന് ഒരു എൻട്രി ലെവൽ പ്രോസസറാണ് ഉള്ളത്. നിങ്ങൾ ബേസിക്ക് സ്മാർട്ട്ഫോൺ ഉപയോഗത്തിനായി ഡിവൈസ് വാങ്ങുകയാണ് എങ്കിൽ മാത്രം മികച്ച പെർഫോമൻസ് നൽകാൻ ഫോണിന് സാധിക്കും.

സ്ലോ ചാർജിങ്

വലിയ ബാറ്ററി സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോണിന്റെ വലിയ ഗുണമായി എടുത്ത് പറയുമ്പോൾ തന്നെ ചാർജിങ് വേഗതയുടെ കാര്യത്തിൽ ഈ ഡിവൈസ് അത്ര മികവ് പുലർത്തുന്നില്ല. ഫോണിലെ സ്ലോ ചാർജിങ് സപ്പോർട്ട് മിക്കവരെയും നിരാശരാക്കും. 25W ചാർജിങ് സപ്പോർട്ട് ഫോണിലുണ്ട് എങ്കിലും റീട്ടെയിൽ ബോക്സിൽ 15W അഡാപ്റ്റർ മാത്രമേ ലഭിക്കുകയുള്ളു. നിങ്ങൾക്ക് കൂടുതൽ വേഗത്തിലുള്ള ചാർജർ വേണമെങ്കിൽ അധികം പണം നൽകി വാങ്ങേണ്ടി വരും.

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

ആൻഡ്രോയിഡ് അപ്ഡേറ്റ്

ഫോണിനൊപ്പം ലഭിക്കുന്ന ചാർജറിന് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ സമയം എടുക്കും. 30W, 65W ചാർജറുകൾ ഉപയോഗിച്ച് ശീലമുള്ള ആളുകൾക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരിക്കും. ആൻഡ്രോയിഡ് 11 ഒഎസുമായിട്ടാണ് സാംസങ് ഗാലക്‌സി എം32 പുറത്തിറക്കിയത്. ഈ ഡിവൈസിന് ഇനി വരാനിരിക്കുന്ന ആൻഡ്രോയിഡ് 13 ഒഎസ് അപ്ഡേറ്റ് ലഭിക്കില്ല. എന്നാൽ ആൻഡ്രോയിഡ് 12 ഒഎസ് ലഭിക്കും. ഇപ്പോൾ ലഭിക്കുന്ന വിലയിൽ മികച്ചൊരു ചോയിസ് തന്നെയാണ് സാംസങ് ഗാലക്സി എം32 എന്ന കാര്യത്തിൽ സംശയമില്ല.

Best Mobiles in India

English summary
Samsung has slashed the price of its popular Samsung Galaxy M32 smartphone in India. The device gets price cut of Rs 2,000. Only the base variant gets price cut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X