നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

|

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളുമായിട്ടാണ് എം സീരിസിലെ ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, ഒക്ടാ കോർ എക്‌സിനോസ് പ്രോസസർ, ക്വാഡ് റിയർ ക്യാമറ യൂണിറ്റ്, 6,000mAh ബാറ്ററി തുടങ്ങിയവയവാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. രണ്ട് വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും. സാംസങ് ഗാലക്‌സി എം33 5ജിയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

സാംസങ് ഗാലക്‌സി എം33 5ജി: വില, ലഭ്യത

സാംസങ് ഗാലക്‌സി എം33 5ജി: വില, ലഭ്യത

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 18,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,499 രൂപ വിലയുണ്ട്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഡിവൈസുകൾ വിലക്കുറവിൽ ലഭ്യമാകും. 6 ജിബി റാം മോഡലിന് ഇപ്പോൾ 17,999 രൂപ നൽകിയാൽ മതിയാകും. 8 ജിബി റാമുള്ള മോഡലിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില. ഈ കിഴിവ് എത്ര ദിവസം ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.

ഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

വിൽപ്പന

ഏപ്രിൽ 8 മുതൽ ആമസോൺ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴിയാണ് സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം33 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം33 5ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 5nm എക്സിനോസ് പ്രോസസറാണ്. 8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഡിവൈസിൽ നൽകിയിട്ടുണ്ട്. സാംസങ്ങിന്റെ റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് സ്മാർട്ട്ഫോണിലെ റാമിനെ 16 ജിബി വരെ വിർച്വലി വർധിപ്പിക്കാം. സ്റ്റോറേജിൽ നിന്നും എടുത്താണ് ഈ റാം വർധിപ്പിക്കുന്നത്.

നാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾനാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

നാല് പിൻ ക്യാമറകൾ

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഈ ക്യാമറ സെറ്റപ്പിൽ 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ഷൂട്ടറും എഫ്/2.2 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. ബൊക്കെ ഇഫക്‌റ്റ്, സിംഗിൾ ടേക്ക്, ഒബ്‌ജക്‌റ്റ് ഇറേസർ, വീഡിയോ ടിഎൻആർ (ടെമ്പറൽ നോയ്‌സ് റിഡക്ഷൻ) എന്നിങ്ങനെ വ്യത്യസ്ത പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മോഡുകളെ പിൻ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.

6,000mAh ബാറ്ററി

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എം33 5ജിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും കമ്പനി നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് പ്രവർത്തിക്കുന്നത്. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ മിഡ് റേഞ്ച് വിപണി പിടിക്കാൻ പോന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത് എന്ന് ഉറപ്പാണ്.

ക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾ

Most Read Articles
Best Mobiles in India

English summary
Samsung Galaxy M33 5G smartphone launched in India. This new device in the M series has been launched with attractive features. Prices for the smartphone start at Rs 18,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X