സാംസങ് ഗാലക്‌സി എം42 5ജി ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

സാംസങ് കൃത്യമായ ഇടവേളകളിൽ പുതിയ ഡിവൈസുകൾ പുറത്തിറക്കി സ്മാർട്ട്ഫോൺ വിപണിയിൽ സജീവമായി നിൽക്കുന്ന ബ്രാന്റാണ്. ഇന്ത്യയിൽ ചൈനീസ് കമ്പനികൾക്കുള്ള ആധിപത്യം തകർക്കാനായി സാംസങ് ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഗാലക്‌സി എം, ഗാലക്‌സി എ സീരീസുകളിൽ വിവിധ വില വിഭാഗങ്ങളിലായി കമ്പനി മികച്ച മോഡലുകൾ അവതരിപ്പിക്കുന്നു. ഇത്തരത്തിൽ വരാനിരിക്കുന്ന ഡിവൈസുകളിലൊന്നാണ് സാംസങ് ഗാലക്‌സി എം42 5ജി. ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം42 5ജി: ഇന്ത്യയിലെ ലോഞ്ച്

സാംസങ് ഗാലക്‌സി എം42 5ജി: ഇന്ത്യയിലെ ലോഞ്ച്

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ടിപ്‌സ്റ്റർസായ അഭിഷേക് യാദവ്, ഗാഡ്‌ജെറ്റ് ഡാറ്റ എന്നിവ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ സാംസങ് സ്മാർട്ട്‌ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇക്കാര്യം വൈകാതെ തന്നെ സാംസങ് സ്ഥിരീകരിക്കുമെന്നാണ് സൂചനകൾ. ഈ ഡിവൈസ് പേര് മാറ്റിയ ഗാലക്സി എ42 സ്മാർട്ട്ഫോൺ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: മോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചുകൂടുതൽ വായിക്കുക: മോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചു

ബി‌ഐ‌എസ്

സർ‌ട്ടിഫിക്കേഷൻ‌ സൈറ്റായ ബി‌ഐ‌എസിൽ‌ (ബ്യൂറോ ഓഫ് ഇന്ത്യൻ‌ സ്റ്റാൻ‌ഡേർ‌ഡ്സ്) സാംസങ് ഗാലക്സി എം42 5ജി കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയിലെ ലോഞ്ച് വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. സാംസങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരുന്നു. 5ജി സപ്പോർട്ടുള്ള ആദ്യത്തെ ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണാണ് ഇത്. സാംസങ് ഗാലക്‌സി എം42 5ജിയുടെ ലോഞ്ച് അടുത്തിരിക്കുന്ന സന്ദർഭത്തിൽ ഈ ഡിവൈസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ പരിശോധിക്കും.

സാംസങ് ഗാലക്‌സി എം42 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എം42 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പേര് മാറ്റി പുറത്തിറക്കുന്ന ഗാലക്‌സി എ42 5ജി ആയിരിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇത് ശരിയാണെങ്കിൽ സ്മാർട്ട്‌ഫോണിന് ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണിന് സമാനമായ സവിശേഷതകളായിരിക്കും പുതിയ എം സീരിസ് സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കുക. 6.6 ഇഞ്ച് എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലെയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിന് വാട്ടർഡ്രോപ്പ് നോച്ചും ഈ ഡിസ്പ്ലെയിൽ നൽകും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

5ജി

സാംസങിന്റെ പുതിയ ഡിവൈസ് 5ജി എനേബിൾഡ് ചിപ്പ്സെറ്റായ ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ എ സീരീസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ ആയിരിക്കും സ്മാർട്ട്ഫോണിന്റെ ഒഎസ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ടായിരിക്കും.

ക്വാഡ് ക്യാമറ

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോണിന് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്യാമറ സെറ്റപ്പായിരിക്കും ഇത്. ഡിവൈസിന്റെ മുൻവശത്ത് 20 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കും. ഡിവൈസിൽ 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സാംസങ് ഉൾപ്പെടുത്തും.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽകൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

Best Mobiles in India

English summary
Samsung Galaxy M42 5G will be launched in India later this month. This will be the first 5G smartphone in the Galaxy M series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X