സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6,000 എംഎഎച്ച് ബാറ്ററിയുമായി
അടുത്ത വർഷം ആദ്യം ഗാലക്‌സി എം സീരീസിന് കീഴിൽ നിരവധി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്. 2021 ന്റെ ആദ്യ മാസങ്ങളിൽ സാംസങ് ഗാലക്സി എം02, ഗാലക്‌സി എം12 തുടങ്ങിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്ത വർഷം പുറത്തിറങ്ങാൻ പോകുന്ന ഗാലക്സി സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ഗാലക്സി എം42 കൂടി ഇടം പിടിക്കുകയാണ്. ചൈനയിലെ 3സി സർട്ടിഫിക്കേഷൻ സൈറ്റിൽ ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ചൈനീസ് 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നിന്നും സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഉൾപ്പെടെ രണ്ട് പ്രധാന സവിശേഷതകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് ഡിവൈസിന്റെ ബാറ്ററിയാണ്. 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. EB-BM425ABY ബാറ്ററിയായിരിക്കും ഇത്. സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. ഡിവൈസിൽ എന്തായാലും 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് സൂചനകൾ ഉണ്ട്.

3സി സർട്ടിഫിക്കേഷനു പുറമേ ഡെക്ര, ബിഐഎസ് സർട്ടിഫിക്കേഷനുകളിലും സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോൺ കണ്ടെത്തിയിട്ടുണ്ട്. ബിഐഎസ് സർട്ടിഫിക്കേഷനിൽ കണ്ടെത്തിയതോടെ ഈ സാംസങ് ഗാലക്സി എം സീരിസ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുമെന്ന കാര്യം സ്ഥിരീകരിച്ചു. ആഗോള വിപണിയിൽ പുറത്തിറങ്ങിയതിന് ശേഷമായിരിക്കും ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ഗാലക്സി എം സീരിസിലെ ഡിവൈസുകൾക്ക് ഇന്ത്യയിൽ ഇതിനകം തന്നെ ആവശ്യക്കാർ ഏറെയാണ്.

സാംസങ് ഗാലക്സി എം42: പ്രതീക്ഷിക്കന്ന സവിശേഷതകൾ
സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നേരത്തെയും പുറത്ത് വന്നിരുന്നു. ഈ ഡിവൈസിൽ 64 എംപി പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു, ഈ ക്യാമറയോടൊപ്പം മറ്റ് മൂന്ന് ക്യാമറകൾ കൂടി ചേർന്ന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 128 ജിബി ഇന്റേണൽ സ്റ്റോറേജായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സാംസങ് ഗാലക്സി എം42: പ്രതീക്ഷിക്കുന്ന ലോഞ്ച് തിയ്യതി
സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഈ സ്മാർട്ട്ഫോൺ 2020 അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ അവസാനത്തോടെ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയേക്കും. സാംസങ് ഗാലക്സി എം42 സ്മാർട്ട്ഫോൺ മറ്റ് ഗാലക്‌സി എം സ്മാർട്ട്‌ഫോണുകൾക്കൊപ്പം ലോഞ്ച് ചെയ്യുമെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സാംസങ് ഗാലക്സി എം സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് വിവരങ്ങൾ കാത്തിരിക്കുന്നതിനിടെ ഗാലക്‌സി എം12 പോലുള്ള ചില ഡിവൈസുകൾ കൂടി വൈകാതെ സാംസങ് പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സാംസങ് ഗാലക്സി എം12 3ഡി റെൻഡർസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഡിവൈസിന്റെ പ്രധാന ഡിസൈൻ വിവരങ്ങളെല്ലാം ഈ റിപ്പോർട്ട് വെളിപ്പെടുത്തി. സാംസങ് ഗാലക്സി എം02, ഗാലക്‌സി എം62 എന്നീ എം സീരിസ് സ്മാർട്ട്ഫോണുകളും വൈകാതെ വിപണിയിൽ എത്തും.


Click it and Unblock the Notifications