Home
Mobile

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

കുറച്ച് ദിവസങ്ങക്ക് മുമ്പാണ് ഗാലക്സി എം സീരിസിലെ പുതിയ ഡിവൈസായ ഗാലക്സി എം51 സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയക്ക് 12 മണിക്ക് ആരംഭിക്കും. ആമസോൺ, സാസംങിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. 7,000 എംഎഎച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസർ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി എം51: വില, ഓഫറുകൾ

സാംസങ് ഗാലക്‌സി എം51: വില, ഓഫറുകൾ

സാംസങ് ഗാലക്‌സി എം51 രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ആദ്യത്തെ വേരിയന്റിൽ 6 ജിബി റാമാണ് ഉള്ളത്. ഇതിന് 24,999 രൂപയും 8 ജിബി റാമുള്ള വേരിയന്റിന് 26,999 രൂപയുമാണ് വില. ഇലക്ട്രിക് ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക് കളളറുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, സാംസങ്.കോം എന്നിവയിൽ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കും. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പന നടക്കും. നാളെ ആമസോൺ വഴി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 2,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ 20: 9 അസ്പാക്ട് റേഷിയോവും 420 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ കോർ 2.1ലാണ് പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി

ഗാലക്സി എം51 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി എസ്ഒസിയാണ്. 8 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ രണ്ട് റാം വേരിയന്റുകളിലും 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. ഇതിനൊപ്പം 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ ഉണ്ട്.

നാല് ക്യാമറകൾ

ഗാലക്സി എം51യുടെ പിൻഭാഗത്ത് നാല് ക്യാമറകൾ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിലെ പ്രൈമറി ക്യാമറ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 സെൻസറാണ്. ഇതിനൊപ്പം 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ ഉള്ളത്.

7,000 എംഎഎച്ച് ബാറ്ററി

ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 7,000 എംഎഎച്ച് ബാറ്ററിയാണ്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടും കമ്പനി ഈ ഡിവൈസിന് കൊടുത്തിട്ടുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച് 115 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജ് തീർന്ന ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ വലത് വശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

Best Mobiles in India

English summary
The first sale of the Samsung Galaxy M51 smartphone will take place today at 12pm via Amazon and Samsung's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X