7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം51 അവതരിപ്പിച്ചു
സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ ജർമ്മനിയിൽ ലോഞ്ച് ചെയ്തു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഹോൾ-പഞ്ച് ഡിസ്പ്ലേ, സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ജർമനിയിൽ ഡിവൈസിന്റെ പ്രീ ഓർഡറും ആരംഭിച്ചും. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 7,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

സാംസങ് ഗാലക്‌സി എം51 ഇതിനകം തന്നെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ രണ്ടാം വാരത്തിൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഈ ഡിവൈസിന് 30,000 രൂപയിൽ താഴെയായിരിക്കും വില. ജർമ്മനിയിൽ അവതരിപ്പിച്ചതിൽ നിന്നും മാറ്റങ്ങളോടെയായിരിക്കുമോ ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്ന കാര്യവും വ്യക്തമല്ല.

സാംസങ് ഗാലക്‌സി എം51: വില
സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന് 360 യൂറോ (ഏകദേശം 31,500 രൂപ) വിലയുണ്ട്. ഡിവൈസിന്റെ പ്രീ ഓർഡറുകൾക്ക് ജർമ്മനിയിലെ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഇന്ത്യയിൽ ഈ ഡിവൈസിന് 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചനകൾ.

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ
6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ്+ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്‌സി എം51 പുറത്തിറക്കിയിരിക്കുന്നത്. ഡിസ്പ്ലെയുടെ മുകളിൽ മധ്യഭാഗത്തായി ഹോൾ-പഞ്ച് കട്ട് ഔട്ട് നൽകിയിട്ടുണ്ട്. ഇതിലാണ് ഒരു സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 SoCയാണെന്നാണ് റിപ്പോർട്ടുകൾ.

ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത.

ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ കമ്പനി ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസും 123 ഡിഗ്രി ഫീൽഡ്-വ്യൂവും ഉള്ള 12 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണ് ഉളളത്.


Click it and Unblock the Notifications








