സാംസങ് ഗാലക്‌സി എം51 പുറത്തിറങ്ങുക 7,000 എംഎഎച്ച് ബാറ്ററിയുമായി
ഈ വർഷം ഇതിനകം തന്നെ സാംസങ് അതിന്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ വിഭാഗമായ ഗാലക്സി 'എം' സീരീസിൽ നിരവധി ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ സീരിസിലേക്ക് ഗാലക്സി എം51 എന്ന പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഈ ഹാൻഡ്‌സെറ്റിന് ഇതിനകം തന്നെ ഒന്നിലധികം മൊബൈൽ ഓതന്റിക്കേഷൻ പ്ലാറ്റ്ഫോമുകളിൽ സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസ് അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സാംസങ് ഗാലക്‌സി എം51 പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പുതിയ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ 7,000 mAh ബാറ്ററി യൂണിറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുക. വിപണിയിലുള്ള ഗാലക്സി എം30, ഗാലക്സി എം31 എന്നീ ഡിവൈസുകളിൽ നൽകിയിട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് എം51ലും പ്രതീക്ഷിച്ചിരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 7,000 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമായി മിഡ് റെഞ്ച് ഡിവൈസ് പുറത്തിറക്കുന്ന ആദ്യത്തെ ബ്രാൻഡായിരിക്കും സാംസങ്.

ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനലായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലേ എഫ്എച്ച്ഡി+ റസലൂഷനോടെയായിരിക്കും നൽകുക. ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ഗാലക്സി എ51 സ്മാർട്ട്ഫോണിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുകയെന്ന് നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പിൻ ക്യാമറ മൊഡ്യൂളിൽ 64 എംപി പ്രൈമറി ലെൻസ് നൽകും. ഇത് സാംസങ് ഐസോസെൽ സെൻസറായിരിക്കാനാണ് സാധ്യത. ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് മൂന്ന് ക്യാമറകൾ ഏതൊക്കെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എന്തായാലും ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഒരു അൾട്രാ-വൈഡ് ആംഗിൾ സെൻസർ, ഒരു മാക്രോ, ഡെപ്ത് ലെൻസ് എന്നിവ ഉണ്ടായിരിക്കും.

ഗാലക്സി എ51 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ കുറച്ച് കാലങ്ങളായി പുറത്ത് വരുന്നുണ്ട്. ഈ ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസറിന്റെ കരുത്തിയാലിരിക്കും പ്രവർത്തിക്കുകയെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റ് 8 ജിബി റാം കോൺഫിഗറേഷനുമായി ജോടിയാക്കും. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലൂടെയാണ് ഇത്തരം വിവരങ്ങൾ പുറത്ത് വന്നത്. ഡിവൈസിന്റെ ഒഎസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും ആൻഡ്രോയിഡ് 10 ബേസ്ഡ് ആയിരിക്കും ഒഎസ് എന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications








