Home
Mobile

പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ അറിയാം

സാംസങിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസാണ് ഗാലക്‌സി എം51. ബ്രാന്റിന്റെ ജനപ്രീയ ഡിവൈസുകൾ പുറത്തിറങ്ങിയ എം സീരിസിലെ പുതിയ സ്മാർട്ട്ഫോൺ ലോഞ്ചിനായി തയ്യാറെടുക്കുമ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രതീക്ഷകൾ ഏറെയാണ്. ഈ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിൽ എത്തുമെന്ന സൂചനകൾ വന്നതോടെ വൈസിന്റെ സവിശേഷതകളെ സംബന്ധിച്ച പല വിധത്തിലുള്ള ലീക്ക് റിപ്പോർട്ടുകളും ഊഹങ്ങളും ഓൺലൈനിൽ വ്യാപകമായിരുന്നു.

സാംസങ് ഗാലക്‌സി എം51

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനകൾക്കൊപ്പം ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിക്കുന്ന ചില വിവരങ്ങളും സാംസങ് പുറത്ത് വിട്ടിട്ടുണ്ട്. ആമസോണിലൂടെ ഇതിനകം തന്നെ കമ്പനി ഡിവൈസിന്റെ ടീസർ പുറത്ത് വിട്ടിട്ടുണ്ട്. സെപ്റ്റംബർ പകുതിയോടെ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് അധികം വൈകില്ലെന്ന സൂചനയാണ് മൈക്രോ സൈറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമാകുന്നത്.

പഞ്ച്-ഹോൾ ഡിസ്‌പ്ലേ

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായിട്ടായിരിക്കുമെന്നും ടീസർ ഇമേജിലൂടെ വ്യക്തമായിട്ടുണ്ട്. ഫ്രണ്ട് ക്യാമറ മൊഡ്യൂൾ ഡിസ്‌പ്ലേയുടെ മുകളിൽ നടുഭാഗത്തായിട്ടാണ് നൽകിയിട്ടുള്ളത്. ഈ ടീസർ ഇമേജ് സാംസങ് ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. കൂടാതെ മറ്റൊരു വീഡിയോ ടീസറും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. എൽഇഡി ഫ്ലാഷുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്ന് വ്യക്തമായത് ഇതിലൂടെയാണ്.

ഫിങ്കർപ്രിന്റ് സെൻസർ

ഗാലക്‌സി എം51യുടെ പിൻഭാഗത്ത് ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടില്ല. ഡിവൈസിന്റെ ഒരു വശത്തായിട്ടായിരിക്കും ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാവുകയെന്ന സൂചനയാണ് ഇത് നൽകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഏത് പ്രോസസറായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കു എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയും ടീസറിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകൾ

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സ്‌നാപ്ഡ്രാഗൺ 730 ചിപ്‌സെറ്റായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. 7,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ കമ്പനി നൽകുകയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാംസങ് സ്മാർട്ട്ഫോണുകളിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയ ബാറ്ററിയാണ് ഇത്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഗാലക്‌സി എം51 സ്മാർട്്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിന്റേതെന്ന് ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്യാമറ

മറ്റ് ചില ലീക്ക് റിപ്പോർട്ടുകളിൽ ഗാലക്സി എം51 സ്മാർട്ട്ഫോണിലെ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുവരെ ഡിവൈസിനെ കുറച്ച് വന്ന റിപ്പോർട്ടുകളിൽ ടീസറിൽ നിന്ന് വ്യക്തമായ കാര്യങ്ങൾ ഒഴികെ മറ്റൊന്നും ഉറപ്പിക്കാൻ പറ്റാത്ത വിവരങ്ങളാണ്. ലോഞ്ച് അടുക്കുന്നതോടെ മറ്റ് ചില വിവരങ്ങൾ കൂടി സാംസങ് ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയേക്കും.

Best Mobiles in India

English summary
The Galaxy M51 is Samsung's upcoming device. Smartphone lovers have high hopes as they prepare for the launch of the new smartphone in the M series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X