സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 18ന്; വിലയും ഓഫറുകളും
കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 18ന് നടക്കും. ഉച്ചയക്ക് 12 മണിക്ക് ആമസോൺ, സാസംങിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. 7,000 എംഎഎച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസർ, സൈഡ് മൌണ്ടഡ് ഫിങ്കർപ്രിന്റ് സെൻസർ എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്.

സാംസങ് ഗാലക്സി എം51: വില, ഓഫറുകൾ
സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാം ഓപ്ഷന് 26,999 രൂപ വിലയുണ്ട്. ഇലക്ട്രിക് ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, സാംസങ്.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പന നടക്കും. ലോഞ്ച് ഓഫറായി സെപ്റ്റംബർ 18-20 വരെ ആമസോൺ വഴി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

സാംസങ് ഗാലക്സി എം51: സവിശേഷതകൾ
സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ കോർ 2.1ലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 420 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനാണ് നൽകിയിട്ടുള്ളത്. രണ്ട് നാനോ സിം സ്ലോട്ടുകളും ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി എസ്ഒസിയുടെ കരുത്തിലാണ് ഗാലക്സി എം51 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. ഗാലക്‌സി എം51ൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്ന അവസരങ്ങളിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

ഡിവൈസിലുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 സെൻസറാണ്. ഇതിനൊപ്പം എഫ് / 1.8 ലെൻസും നൽകിയിട്ടുണ്ട്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഈ സെൻസറിനൊപ്പം എഫ് / 2.2 ലെൻസാണ് ഉള്ളത്.

25W ഫാസ്റ്റ് ചാർജിംഗിനും റിവേഴ്സ് ചാർജിംഗിനും പിന്തുണ നൽകുന്ന 7,000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച് 115 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജ് തീർന്ന ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ ഭാരം 213 ഗ്രാം ആണ്. സുരക്ഷയ്ക്കായി ഡിവൈസിന്റെ വലത് വശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസരും സാംസങ് നൽകിയിട്ടുണ്ട്.


Click it and Unblock the Notifications