Home
Mobile

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കും. ഏറ്റവും പുതിയ ഗാലക്‌സി എം-സീരീസ് സ്മാർട്ട്ഫോൺ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് ജർമ്മനിയിൽ അവതരിപ്പിച്ചിരുന്നു. ഹോൾ-പഞ്ച് ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറകൾ എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് യൂറോപ്യൻ വിപണിയിൽ എത്തിയത്. 7,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലിലും ഈ ബാറ്ററി ഉണ്ടായിരിക്കും.

സാംസങ് ഗാലക്‌സി എം51: വില

സാംസങ് ഗാലക്‌സി എം51: വില

ഇന്ത്യൻ വിപണിയിൽ സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ വില എത്രയായിരിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ലോഞ്ചിൽ മാത്രമായിരിക്കും ഡിവൈസിന്റെ വില പ്രഖ്യപിക്കുന്നത്. ജർമ്മനിയിൽ അവതരിപ്പിച്ച വിലയിൽ നിന്നും അധികം മാറ്റമില്ലാതെയായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തുന്നത്. ഈ ഡിവൈസ് ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ജർമ്മൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്തയൻ വിപണിയിലും ഈ കളർ ഓപ്ഷനുകളിൽ തന്നെയായിരിക്കും ഡിവൈസ് ലഭ്യമാക്കുന്നത്.

ലോഞ്ച്

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റാണ് ജർമ്മനിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന് 360യൂറോ ആണ് വില. ഇത് ഏകദേശം 31,600 രൂപയോളം വരുന്നു. ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലുള്ള വിലയ്ക്കായിരിക്കും. ഡിവൈസിന്റെ മറ്റേതെങ്കിലും വേരിയന്റുകൾ ഇന്നത്തെ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം51: സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ മോഡലിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ട്. ഹോൾ-പഞ്ച് ഡിസൈനിലുള്ള ഡിവൈസ് ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കും. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730യാണ് ഡിവൈസിന് കരുത്ത് നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സ്ലോട്ടും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ ഉണ്ട്.

ക്യാമറ

സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ പിറകിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ സെൻസറാണ്. എഫ് / 1.8 ലെൻസാണ് ഈ സെൻസറിനൊപ്പം നൽകിയിട്ടുള്ളത്. അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെയുള്ള നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ സാംസങ് നൽകിയിട്ടുണ്ട്. ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത വലിയ 7,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിൽ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ധാരാളം സമയം ബാറ്ററി ബാക്ക് അപ്പ് നൽകുന്ന വിധത്തിലാണ് ഈ വലിയ ബാറ്ററിയും ഡിവൈസിലെ ബാറ്ററി സേവർ അടക്കമുള്ള ഫീച്ചറുകളും പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
Samsung will launch the Galaxy M51 smartphone in India today. The latest Galaxy M-Series smartphone was unveiled in Germany a few weeks ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X