ലോഞ്ചിന് മുമ്പ് സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്
സാംസങിന്റെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ സീരിസുകളിലൊന്നാണ് സാംസങ് ഗാലക്സി എം സീരീസ്. ഇന്ത്യൻ വിപണിയിൽ ബ്രാന്റിന സജീവമാക്കി നിർത്തുന്നതിൽ ഈ സീരീസ് സ്മാർട്ട്ഫോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ എം സീരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് സാംസങ്. ഗാലക്സി എം51 എന്ന ഡിവൈസാണ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ലോഞ്ചിന് മുമ്പായി ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകളെല്ലാം ലീക്ക് ആയിരിക്കുകയാണ്.

ട്വിറ്റർ ബേസ്ഡ് ടിപ്പ്സ്റ്ററായ സുധാൻഷു പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടുകളിൽ ഗാലക്‌സി എം51 സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ ഈ ഡിവൈസ് പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡിവൈസിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഗാലക്‌സി എം51 സ്മാർട്ട്ഫോണിന് 25,000 മുതൽ 30,000 രൂപ വരെയായിരിക്കും വിലയെന്നും പുതിയ ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാംസങ് ഗാലക്സി എം51; ഡിസൈൻ
ലീക്ക് റിപ്പോർട്ടുകൾ അനുരിച്ച് സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ ഡിസൈൻ സവിശേഷതകൾ നേരത്തെ വിപണിയിലെത്തിയ എം31 സ്മാർട്ട്ഫോണിന്റെ ഡിസൈനുമായി സാമ്യതയുള്ളതാണ്. ചുറ്റിലും സ്കിൻ ബേസിലുകളുള്ള ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്ത് നടുവിലായി സെൽഫി ക്യാമറ സെൻസറിന് വേണ്ടി ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ട് ഉണ്ടെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. സ്മാർട്ട്‌ഫോണിന്റെ വലതുവശത്ത് അടുത്തിടെ പുറത്തിറങ്ങിയ ഡിവൈസുകൾ കാണുന്ന സൈഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

ഡിവൈസിന്റെ വലത് ഭാഗത്ത് തന്നെയാണ് വോളിയം ബട്ടനും പവർ ബട്ടണും നൽകിയിട്ടുണ്ട്. ഇടത് വശത്താണ് സിം ട്രേ ഉള്ളത്. സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിൽ ചതുരാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിന് താഴെയായാണ് സാംസങ് ബ്രാൻഡിംങ് ഉള്ളത്. ബ്ലാക്ക്, വൈറ്റ് കളർ വേരിയന്റുകളിൽ ഡിവൈസ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

സാംസങ് ഗാലക്സി എം51; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റായിരിക്കുമെന്നും വിവിധ റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐയിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുക.

ഡിവൈസിന്റെ പിന്നിലെ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി സെൻസർ, 12 എംപി സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി ടെർഷ്യറി ലെൻസ്, 5 എംപി ഫോർത്ത് മാക്രോ ലെൻസ് എന്നിവയാണ് ഉണ്ടായിക്കുക. മുൻഭാഗത്ത് 32 എംപി ക്യാമറ സെൻസറും കമ്പനി നൽകും. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 7000 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.


Click it and Unblock the Notifications








