സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്

|

ഗാലക്‌സി എ, ഗാലക്‌സി എം സ്മാർട്ട്‌ഫോൺ സീരിസുകൾക്ക് കീഴിൽ കൃത്യമായി ഇടവേളകളിൽ ഡിവൈസുകൾ പുറത്തിറക്കുന്ന ബ്രാന്റാണ് സാംസങ്. സാംസങിന്റെ അടുത്ത സ്മാർട്ട്‌ഫോണായ ഗാലക്‌സി M51 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. ഡിവൈസ് അധികം വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയുമായി സപ്പോർട്ട് പേജും പുറത്ത് വിട്ടിട്ടുണ്ട്. നിരവധി ലീക്ക് റിപ്പോർട്ടുകളാണ് ഈ ഡിവൈസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്‌സി M51 സ്മാർട്ട്ഫോണിന്റെ ചില പ്രധാന സവിശേഷതകൾ എഫ്സിസി ലിസ്റ്റിംഗ് വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ലിസ്റ്റിംഗ് 'എബൌട്ട് ഫോൺ' മെനുവിന്റെ ഒരു സ്ക്രീൻഷോട്ടും പുറത്ത് വിട്ടിരുന്നു. ഇതനുസരിച്ച് എസ്എം-എം 515 എഫ് എന്ന മോഡൽ നമ്പരിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഡ്യുവൽ സിം കണക്റ്റിവിറ്റിയും സാംസങ് ഗാലക്‌സി M51 സ്മാർട്ട്ഫോണിന് ഉണ്ടായിരിക്കും. ഇതിന് ഉദാഹരണമായി രണ്ട് IMEI നമ്പറുകൾ ഡിവൈസിൽ ഉണ്ടെന്ന കാര്യം ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക: ആമസോൺ ഫ്രീഡം സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ആമസോൺ ഫ്രീഡം സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

25W ചാർജിംഗ്

ഗാലക്‌സി എം51 ഒരു ഇപി-ടിഎ 800 അഡാപ്റ്ററിനൊപ്പം 25W ചാർജിംഗ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ഈ റിപ്പോർട്ടിൽ സൂചനയുണ്ട്. എഫ്‌സിസി ലിസ്റ്റിങ് പ്രകാരം ഗാലക്‌സി M51 സ്മാർട്ട്ഫോണിൽ വൈ-ഫൈ എസി, ബ്ലൂടൂത്ത്, എൻ‌എഫ്‌സി, 4 ജി എൽടിഇ കണക്റ്റിവിറ്റി എന്നിവ ഉണ്ടായിരിക്കും. വൈറ്റ്, ബ്ലാക്ക് കളർ വേരിയന്റുകളിലായി വരുന്നി സാംസങ് ഇപി-ഡിഎ 705 ബിബിഇ ഇയർഫോണുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

എഫ്‌സിസി സർട്ടിഫിക്കേഷൻ

എഫ്‌സിസി സർട്ടിഫിക്കേഷനിൽ നിന്ന് കൂടുതൽ വിവരങ്ങലൊന്നും ലഭ്യമായിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ഹാൻഡ്‌സെറ്റ് സിംഗിൾ കോർ ടെസ്റ്റിൽ 545 സ്കോറും മൾട്ടി കോർ ടെസ്റ്റിൽ 1,775 സ്കോറും നേടിയിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് റിപ്പോർട്ടിൽ ഗാലക്‌സി M51 സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു.

കൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 സോസി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 സോസി, 8 ജിബി റാം എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്. 128 ജിബി, 64 ജിബി ഓപ്ഷൻ ഉൾപ്പെടെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങും. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും പ്രവർത്തിക്കുക. മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസൈൻ ഉള്ള അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉണ്ടാവുക. സുരക്ഷയ്ക്കായി ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കും.

ക്യാമറ

ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, ഗാലക്‌സി എം 51 ഒരു ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും നൽകുക. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറും 2 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉണ്ടായിരിക്കും. മറ്റ് ക്യാമറകളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി

Best Mobiles in India

English summary
Samsung is launching new smartphones under the Galaxy A and Galaxy M smartphones on a consistent basis. Fresh claims suggest that the company might take the wraps off the next smartphone, the Galaxy M51 sometime in September.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X