സാംസങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണായ ഗാലക്സി എം52 5ജി ഇന്ത്യയിലെത്തി

|

ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രത്യേക വില നിശ്ചയിച്ച് വിൽപ്പനയ്ക്ക് എത്തും. മൂന്ന് പിൻക്യാമറകൾ, 120Hz സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേ, ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസി, ഡോൾബി അറ്റ്മോസ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്.

 

സാംസങ് ഗാലക്സി എം52 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എം52 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി ഓപ്‌ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ വില 31,999 രൂപയാണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് വിൽപ്പനയ്ക്ക് എത്തുന്നതിനാൽ ഈ ഡിവൈസിന് വിലക്കിഴിവ് ഉണ്ട്. ആമുഖ വിലയായി 6ജിബി 128ജിബി മോഡൽ 26,999 രൂപയ്ക്ക് ലഭ്യമാകും. 8ജിബി റാമും 128 സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ് വില.

വലിയ സ്ക്രീനുള്ള ഫോൺ വേണോ, 7 ഇഞ്ച് ഡിസ്പ്ലെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വലിയ സ്ക്രീനുള്ള ഫോൺ വേണോ, 7 ഇഞ്ച് ഡിസ്പ്ലെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

വിൽപ്പന ഓഫറുകൾ
 

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ ബ്ലേസിംഗ് ബ്ലാക്ക്, ഐസി ബ്ലൂ നിറങ്ങളിൽ ലഭ്യമാകും. ഒക്ടോബർ 3 ഞായറാഴ്ച മുതൽ ആമസോൺ, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ ഡിവൈസ് സ്വന്തമാക്കാനുള്ള ആദ്യ അവസരം ആമസോൺ പ്രൈം മെമ്പർമാർക്ക് ലഭിക്കും.

സാംസങ്

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിന് ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകൾ ഉപയോഗിച്ചോ ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോണിൽ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഷോപ്പിംഗ് കൂപ്പണുകളിലൂടെ 1,000 രൂപ കിഴിവ് ലഭിക്കും. ഇവ കൂടാതെ ആറ് മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ഒൻപത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

കിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ Z5 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ Z5 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സാംസങ് ഗാലക്സി എം52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഫുൾ എച്ചഡി+ (1,080x2,400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 20: 9 അസ്പാക്ട് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാം വരെയും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യൂവൽ നാനോ സിം സ്ലോട്ടുകളും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മൂന്ന് പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്‌സി എം52 5 ജിയിൽ ഉണ്ട്. ഈ ബാറ്ററിക്ക് 48 മണിക്കൂർ ടോക്ക് ടൈം, 20 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈം എന്നിവ ഒറ്റ ചാർജിൽ നൽകാൻ കഴിയും.

പുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾപുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾ

മൈക്രോ എസ്ഡി കാർഡ്

മൈക്രോ എസ്ഡി കാർഡ് വഴി1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ഈ ഡിവൈസിൽ സംവിധാനം ഉണ്ട്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് ഫോണിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിൽ ഉള്ള സെൻസറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Samsung has introduced the Galaxy M55 5G in India as its latest mid-range 5G smartphone. The device will go on sale through the Amazon Great Indian Festival Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X