വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ, വില 23,999 രൂപ മുതൽ

|

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഗാലക്സി എം52 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഗാലക്സി എം52 സ്മാർട്ട്ഫോണിൽ നിന്നും എം53 5ജി സ്മാർട്ട്ഫോണിലെത്തുമ്പോൾ സാംസങ് ധാരാളം പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 25000 രൂപയിൽ താഴെ വില വരുന്ന ഒരു മിഡ്റേഞ്ച് ഡിവൈസാണ് സാംസങ് ഗാലക്സി എം53 5ജി. ഈ വർഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാലക്സി എം സീരീസ് സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. നേരത്തെ ഗാലക്സി എം23, ഗാലക്സി എം33 5ജി എന്നിവ ലോഞ്ച് ചെയ്തിരുന്നു.

സാംസങ് ഗാലക്സി എം53 5ജി

സാംസങ് ഗാലക്സി എം53 5ജിയിൽ 6.58 ഇഞ്ച് ഇൻഫിനിറ്റി-ഒ എസ്അമോലെഡ് ഡിസ്‌പ്ലേ, 108 എംപി ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ്, ഡൈമെൻസിറ്റി 900 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച സവിശേഷതകളുണ്ട്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈ്സ ഓപ്പോ എഫ്21 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ 5ജി, വൺപ്ലസ് നോർഡ് സിഇ2 5ജി എന്നീ സ്മാർട്ട്ഫോണുകളുമായി മത്സരിക്കും. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എം53 5ജി: ഇന്ത്യയിലെ വില

സാംസങ് ഗാലക്സി എം53 5ജി: ഇന്ത്യയിലെ വില

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് ഇന്ത്യയിൽ 25,999 രൂപയാണ് വില. മിന്റ് ഗ്രീൻ, ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

വിൽപ്പന

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ ഇന്ത്യ, സാംസങ്.കോം എന്നിവയിലൂടെയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 2,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

സാംസങ് ഗാലക്സി എം53 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം53 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷൻ ഉള്ള 6.58 ഇഞ്ച് ഇൻഫിനിറ്റി-ഒ എസ്അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ഈ ഡിസ്പ്ലെ സ്‌ക്രീൻ ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് വരുന്നത്. മികച്ചൊരു ഡിസൈനും സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിലുണ്ട്. പിൻ പാനലിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിട്ടുള്ളത്. പവർ ബട്ടണിൽ തന്നെയാണ് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുള്ളത്.

ഡൈമെൻസിറ്റി 900 പ്രോസസർ

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് 6nm ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഡൈമെൻസിറ്റി 900 പ്രോസസറാണ്. ഇതിനൊപ്പം 8 ജിബി വരെ റാമും 128 ജിബി നേറ്റീവ് സ്റ്റോറേജും നൽകിയിട്ടുണ്ട്. തടസ്സമില്ലാത്ത മൾട്ടിടാസ്കിങ് ചെയ്യാനായി 16 ജിബി വരെ വെർച്വൽ റാം എക്സ്റ്റൻഷൻ സാങ്കേതികവിദ്യയും സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ചൂട് പുറത്ത് വിടുന്നതിനാി വേപ്പർ കൂളിങ് ചേമ്പറും ഈ ഡിവൈസിലുണ്ട്.

കിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെകിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെ

ക്യാമറകൾ

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പിൽ 108 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് യൂണിറ്റ് എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്തെ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ 32 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. ഒബ്‌ജക്‌റ്റ് ഇറേസർ, ബാക്ക്‌ഗ്രൗണ്ട് ബ്ലർ തുടങ്ങിയ ഫീച്ചറുകളും ക്യാമറയിൽ സാംസങ് നൽകിയിട്ടുണ്ട്.

5,000mAh ബാറ്ററി

25W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ് സാംസങ് ഗാലക്സി എം53 5ജി വരുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, 5ജി, 4ജി വോൾട്ടി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Samsung has launched the Galaxy M55 5G smartphone in India. Featuring a 108MP quad-rear camera setup, Dimensity 900 processor and 5000mAh battery, the device starts at Rs 23,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X