Home
Mobile

7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം62 5ജി ഇന്ത്യൻ വിപണിയിലെത്തുന്നു

സാംസങ് ഗാലക്സി എം62 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എസ്എം-എം 626 ബി / ഡിഎസ് എന്ന മോഡൽ നമ്പരുള്ള ഹാൻഡ്‌സെറ്റ് ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിങാണ് സാംസങ് ഗാലക്‌സി എം62 5ജി ഇന്ത്യൻ വിപണിയിൽ വൈകാതെ എത്തുമെന്ന സൂചനകൾ നൽകിയത്. ഈ ഡിവൈസന്റെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനകൾ അല്ലാതെ സവിശേഷതകളൊന്നും ലിസ്റ്റിങ് വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി എം62 5ജി

സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോൺ ഗാലക്‌സി എഫ്62ന്റെ റീബ്രാൻഡഡ് പതിപ്പാണെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് ആദ്യം മലേഷ്യയിലാണ് അവതരിപ്പിച്ചത്. ഗാലക്സി എം62, ഗാലക്സി എഫ്62 എന്നിവ 4ജി കണക്റ്റിവിറ്റിയുള്ള ഡിവൈസുകളാണ്. ഇന്ത്യയിൽ സാംസങ് ഗാലക്സി എം62 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത് മികച്ച സവിശേഷതകളോടെ ആയിരിക്കും. ഈ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സവിശേഷതകൾ

സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് എക്‌സിനോസ് 9825 എസ്ഒസിയിൽ ആണ്. 5ജി വേരിയന്റിൽ എത്തുമ്പോൾ ഈ ഡിവൈസ് മറ്റൊരു ചിപ്പ്സെറ്റ് ഉപയോഗിക്കും. 4ജി വേരിയൻറിൽ 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലെയാണ് സാംസങ് നൽകിയിട്ടുള്ളത്. 5ജി വേരിയന്റിൽ എത്തുമ്പോൾ ഈ ഡിവൈസിൽ കൂടുതൽ മികച്ച ഡിസ്പ്ലെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ മറ്റ് സവിശേഷതകൾ 4ജി മോഡലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം62, ഗാലക്‌സി എഫ്62 എന്നീ സ്മാർട്ട്ഫോണുകൾ സമാനമായ സവിശേഷതകളുമായിട്ടാണ് വന്നത്. 23,999 രൂപയാണ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയോടുകൂടിയ ഗാലക്‌സി എം62 സ്മാർട്ട്ഫോണിൽ മുൻ ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ ഔട്ട് നൽകിയിട്ടുണ്ട്. എക്‌സിനോസ് 9825 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് 8 ജിബി വരെ റാമുമായിട്ടാണ് വരുന്നത്. 7000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 25W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഡിവൈസിൽ ഉണ്ടായിരിക്കും.

ക്യാമറ

ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ നാല് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 64 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 12 എംപി അൾട്രാവൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗാലക്‌സി എം62 സ്മാർട്ട്ഫോണിൽ 32 എംപി സെൻസറാണ് ഉള്ളത്. 5ജി വേരിയന്റിന് 4ജി മോഡലിനെക്കാൾ അൽപ്പം വില കൂടുതലായിരിക്കും.

സാംസങ്

5ജി വേരിയന്റിൽ എത്തുമ്പോൾ സവിശേഷതകളുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇത് വരും ദിവസങ്ങളിൽ കമ്പനി തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് എം സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വളരെ ജനപ്രീതി നേടിയവയാണ്. ഈ സീരിസിലെ ഏറ്റവും പുതിയ ഡിവൈസാണ് ഗാലക്സി എം12. ഇത് കുറഞ്ഞ വിലയ്ക്ക് ആകർഷകമായ സവിശേഷതകൾ നൽകുന്ന ഡിവൈസാണ്. 90Hz ഡിസ്പ്ലേ, 6,000 mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

Best Mobiles in India

English summary
Samsung Galaxy M62 5G will be launched in India soon. The device will feature a 7,000 mAh battery and a 6.7-inch Full HD + display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X