Home
Mobile

സാംസങ് ഗാലക്‌സി എം62 മാർച്ച് 3ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ എം സീരിസിൽ പുതിയൊരു ഡിവൈസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സാംസങ് ഗാലക്‌സി എം62 എന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ മാർച്ച് 3ന് അവതരിപ്പിക്കും. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം ഇത് സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണ്. ഗാലക്സി എഫ്62 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

മാർച്ച് 3

മാർച്ച് 3ന് സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോൺ മലേഷ്യയിൽ മാത്രമായി ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി പുറത്ത് വിട്ട ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമായ സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന് സമാനമായ ഡിവൈസ് ആയിരിക്കുമെന്നും പെർഫോമൻസിന്റെ കാര്യത്തിലും സമാനത ഉണ്ടായിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സവിശേഷതകൾ മാത്രമല്ല ഡിസൈനും സമാനമായിരിക്കും. അകത്തും പുറത്തും ഗാലക്സി എഫ്62, ഗാലക്സി എം62 എന്നിവ സമാനമായിരിക്കും.

സാംസങ് ഗാലക്‌സി എം62: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം62: സവിശേഷതകൾ

ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന് സമാനമായി സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോണിലും 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. എഫ്‌എച്ച്ഡി + റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 9825 എസ്ഒസി ആയിരിക്കും.

ക്യാമറ

സാംസങ് ഗാലക്സി എം62 സ്മാർട്ട്ഫോണിന്റെ പിന്നിൽ നാല് ക്യാമറകളായിരിക്കും ഉണ്ടാവുക. 64 എംപി പ്രൈമറി സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിൽ സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 32 എംപി സെൽഫി ക്യാമറയും സാംസങ് നൽകും. 30 എഫ്പിഎസിൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറ ആയിരിക്കും ഇത്.

25W ഫാസ്റ്റ് ചാർജിങ്

സാംസങ് ഗാലക്സി എഫ്62ന് സമാനമായി യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യാവുന്ന ഡിവൈസിൽ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കും. 7,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എം62വിൽ കമ്പനി നൽകുന്നത്. റിവേഴ്‌സ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇതിലൂടെ മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിക്കും. 7,000 എംഎഎച്ച് ബാറ്ററി എന്നത് വളരെ നേരം ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ്. ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയായിരുന്നു.

വില

നിലവിൽ സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില കണക്കിലെടുക്കുമ്പോൾ മലേഷ്യയിൽ ഈ ഡിവൈസിന് 25,000 രൂപയ്ക്കടുത്തായിരിക്കും വില. മലേഷ്യ കൂടാതെ ഈ ഡിവൈസ് മറ്റ് ചില വിപണികളിൽ കൂടി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന് ഏറെ ജനപ്രീതി നേടാൻ സാധിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Samsung is all set to launch a new device in its M Series. Samsung will launch the Galaxy M62 mid-range smartphone on March 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X