Samsung Galaxy Note 10 Lite: സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

2019 ൽ സാംസങ് പുറത്തിറക്കിയ നോട്ട് സീരീസിലെ മുൻ നിര സ്മാർട്ട്ഫോണായ ഗാലക്സി നോട്ട് 10ന്റെ ടോൺഡൌൺ വേരിയന്റായ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എസ് 10 ലൈറ്റിനൊപ്പമാണ് ഈ സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ചത്. ഇത് ഉടൻ രാജ്യത്ത് വിൽപ്പനയ്ക്കെത്തും.

 

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് വിലയും ലഭ്യതയും

ഔറ ഗ്ലോ, ഔറ ബ്ലാക്ക്, ഔറ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ലഭ്യമാവുക. ഈ സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി റോമും ഉള്ള അടിസ്ഥാന വേരിയന്റിന് 38,999 രൂപയും. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള ഹൈ എൻഡ് വേരിയന്റിന് 40,999 രൂപയുമാണ് വിലവരുന്നത്. ഈ സ്മാർട്ട്‌ഫോൺ 2020 ഫെബ്രുവരി 3 മുതൽ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ലഭ്യമാകും.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ലോഞ്ച് ഓഫറുകൾ
 

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ലോഞ്ച് ഓഫറുകൾ

ലോഞ്ച് ഓഫറുകളുമായാണ് സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് വിപണിയിൽ എത്തുന്നത്. ഉപയോക്താക്കൾക്കായി കമ്പനിയുടെ അപ്‌ഗ്രേഡ് പ്രമോഷന്ന്റെ ഭാഗമായി സാംസങ് മികച്ച ഓഫർ നൽകന്നുണ്ട്. നിങ്ങൾ നിലവിൽ സാംസങ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ 5,000 കിഴിവോടുകൂടി സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഡിസ്പ്ലെ നിർമ്മാണത്തിനായി സാംസങ് ഇന്ത്യയിൽ നിക്ഷേപിച്ചത് 500 മില്ല്യൺ ഡോളർകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഡിസ്പ്ലെ നിർമ്മാണത്തിനായി സാംസങ് ഇന്ത്യയിൽ നിക്ഷേപിച്ചത് 500 മില്ല്യൺ ഡോളർ

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സവിശേഷതകൾ

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സവിശേഷതകൾ

2400 x 1080 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോയുമുള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ AMOLED ഡിസ്പ്ലേയോട് കൂടിയാണ് സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗാലക്സി എസ് 10 ലൈറ്റിന്റെ സ്നാപ്ഡ്രാഗൺ 855 SoC പ്രോസസറിന് പകരം 10nm പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാകോർ സാംസങ് എക്സിനോസ് 9 സീരീസ് 9810 SoC പ്രോസസറാണ് നോട്ട് 10 ലൈറ്റിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ക്യാമറ

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ക്യാമറ

ക്യമറകൾ പരിശോധിച്ചാൽ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ഒരു ട്രിപ്പിൾ ക്യാമറ സിസ്റ്റത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എൽഇഡി ഫ്ലാഷ്, ഒഐഎസ്, എഫ് / 1.7 അപ്പർച്ചർ, 12 എംപി ഡ്യുവൽ പിക്‌സൽ പ്രൈമറി സെൻസർ, ഒഐ‌എസും എഫ് / 2.4 അപ്പേർച്ചറും ഉള്ള 12 എംപി സെക്കൻഡറി ടെലിഫോട്ടോ ലെൻസ്, f / 2.2 അപ്പേർച്ചറുള്ള 12 എംപി ടെർഷ്യറി അൾട്രാ-വൈഡ് ആംഗിൾ സെൻസർ എന്നിവ പിൻ ഭാഗത്ത് നൽകിയിരിക്കുന്നു. എഫ് / 2.2 അപ്പേർച്ചറുള്ള 32 എംപി സെൻസറാണ് സെൽഫി ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്.

മറ്റ് സവിശേഷതകൾ

മറ്റ് സവിശേഷതകൾ

കമ്പനിയുടെ സ്വന്തം സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഈ സാംസങ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ഇൻബിൽറ്റ് ചെയ്ത ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും എസ്-പെൻ സ്റ്റൈലസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ സ്റ്റൈലസ് ഗാലക്സി നോട്ട് 10 സീരീസിലെ മറ്റ് ഡിവൈസുകളിൽ ഉള്ളത് പോലെ എയർ കമാൻഡുകൾ പോലുള്ള കാര്യങ്ങൾ ചെയ്യും. എസ്-പെന്നിന് ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഉണ്ട്.

കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യയിൽ തൊഴിൽ നൽകിയത് 50,000 ആളുകൾക്ക്കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യയിൽ തൊഴിൽ നൽകിയത് 50,000 ആളുകൾക്ക്

മികച്ച ഫോൺ

എസ്-പെൻ സ്റ്റൈലസ്, ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി എന്നിങ്ങനെയുള്ള കൂടുതൽ പ്രീമിയം സവിശേഷതകൾ താരതമ്യേന കുറഞ്ഞ വിലയായ 38,999 രൂപയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് നല്ല തിരഞ്ഞെടുപ്പായിരിക്കും. ലോഞ്ച് ചെയ്തുവെങ്കിലും വിപണിയിലെത്തി നൽകിയിരിക്കുന്ന സവിശേഷതയ്ക്കും വിലയ്ക്കും ചേർന്ന പെർഫോമൻസ് കൂടി ഉണ്ടായാൽ മാത്രമേ ഈ ഡിവൈസിന് വിപണിയിലെ എതിരാളികളോട് മത്സരിച്ച് നിൽക്കാൻ സാധിക്കുകയുള്ളു.

Best Mobiles in India

Read more about:
English summary
Samsung Galaxy Note 10 Lite, a toned-down variant of the flagship device in the Note series launched back in 2019 has been launched in India. This smartphone was announced alongside the Galaxy S10 Lite, which is slated to be launched in the country soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X