Samsung Galaxy Note 10 Lite Launch: സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് ലോഞ്ച് ജനുവരി 21 ന്

|

വരാനിരിക്കുന്ന വിവിധ സ്മാർട്ട്‌ഫോണുകളുടെ പ്രാധാന്യത്തെ കവർന്നെടുത്തുകൊണ്ട് സാംസങ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. അടുത്തമാസം എസ് 20 സീരീസ് സ്മാർട്ട്‌ഫോണുകളും നെക്സ്റ്റ് ജനറേഷൻ ഗാലക്‌സി എം, ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ എന്നിവ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ആരാധകർ കാത്തിരുന്ന ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവ ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

സപ്പോർട്ട് പേജ്

അടുത്തിടെ സാംസങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സപ്പോർട്ട് പേജ് കമ്പനി ഉടൻ തന്നെ ഇന്ത്യയിൽ ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നിവ വിപണിയിലെത്തിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. പുതുതായി പ്രഖ്യാപിച്ച ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ ജനുവരി 23 ന് രാജ്യത്ത് അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോൾ ഗാലക്‌സി നോട്ട് 10 ലൈറ്റ് ജനുവരി 21 ന് തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കൂടുതൽ വായിക്കുക: ലാവ Z71 6,299 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു; ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്കൂടുതൽ വായിക്കുക: ലാവ Z71 6,299 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു; ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ ഇന്ത്യയിലെ ലോഞ്ച്

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ ഇന്ത്യയിലെ ലോഞ്ച്

അടുത്തിടെ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ ടീസറും ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് അടുത്തുവെന്ന് സ്ഥിരീകരിക്കുന്ന 'നോട്ടിഫൈ മീ' പേജും സാംസങ് ഔദ്യോഗിക വെബ്‌സൈറ്റിൽ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ലോഞ്ച് തിയ്യതി ജനുവരി 21 ആണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതോടെ കാത്തിരിപ്പിനൊടുവിൽ പുതിയ സാംസങ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഉണ്ടാകുമെന്ന് ഉറപ്പായി.

സാംസങ്

സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ചിത്രങ്ങൾ അനുസരിച്ച്, സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് രണ്ട് കളർ ഓപ്ഷനുകളിലായാണ് അവതരിപ്പിക്കുന്നത്. ഔറ റെഡ്, ഔറ ഗ്ലോ എന്നീ നിറങ്ങളിലാണ് ഡിവൈസ് പുറത്തിറങ്ങുക. വിലനിർണ്ണയത്തിന്റെ കാര്യം സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് അനുസരിച്ച് സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാമുള്ള അടിസ്ഥാന മോഡലിന് ഏകദേശം 35,990 രൂപ വിലവരും. വിലയുടെ കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കൂടുതൽ വായിക്കുക: റിയൽ‌മി 5i ഇന്ത്യയിൽ ഓപ്പൺ സെയിലിൽ ലഭ്യമാണ്: വില, ഓഫറുകൾ, സവിശേഷതകൾകൂടുതൽ വായിക്കുക: റിയൽ‌മി 5i ഇന്ത്യയിൽ ഓപ്പൺ സെയിലിൽ ലഭ്യമാണ്: വില, ഓഫറുകൾ, സവിശേഷതകൾ

പ്രീ-ഓർഡറുകൾ

ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ പ്രീ-ഓർഡറുകൾ ഉടൻ ആരംഭിക്കാനും ഫെബ്രുവരിയിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ സവിശേഷതകളെ സംബന്ധിച്ച് ഇതുവരെ കൃത്യമായ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഊഹാപോഹങ്ങളും ലീക്കുകളും പല തരത്തിലുള്ള സവിശേഷതകളാണ് ഫോണിൽ ഉണ്ടായിരിക്കുമെന്ന് പറയുന്നത്. എന്തായാലും ഇത് വ്യക്തമായി അറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കണം.

വില

റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത് പോലെ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് 35,990 മുതലുള്ള വിലയ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയാൽ വൺപ്ലസ് ഫോണുകളടക്കം വിപണിയിലെ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന മറ്റ് മുൻനിര ഡിവൈസുകളോടായിരിക്കും ഇത് മത്സരികക്കുക. മറ്റ് ഫ്ലാഗ്ഷിപ്പുകളോട് മത്സരിക്കാൻ തക്കതായ എന്തൊക്കെ സവിശേഷതകളാണ് ഡിവൈസിൽ ഉള്ളതെന്ന് ലോഞ്ചിലൂടെ വ്യക്തമാക്കും. എന്തായാലും 40,000 രൂപയോളം വില വരുന്ന ഡിവൈസുകളുടെ വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ ഈ ഫോണിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10നും 8 ജിബി റാമുമായി പോകോ എക്സ് 2 വരുന്നുകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 10നും 8 ജിബി റാമുമായി പോകോ എക്സ് 2 വരുന്നു

Best Mobiles in India

Read more about:
English summary
Samsung is hitting the headlines for various upcoming smartphones. The company is touted to bring the flagship S20 series smartphones sometime next month, the next-generation Galaxy M and Galaxy A series smartphones in the coming months and the Samsung Galaxy Note 10 Lite and S10 Lite in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X