സാംസങ് ഗാലക്‌സി നോട്ട് 20, ഗാലക്‌സി ഫോൾഡ് 2 സ്മാർട്ട്ഫോണുകൾ ആഗസ്റ്റ് 5ന് പുറത്തിറങ്ങിയേക്കും

|

സാംസങ്ങിന്റെ മുൻനിര സ്മാർട്ട്ഫോണുകളായ ഗാലക്സി നോട്ട് 20, ഗാലക്സി ഫോൾഡ് 2 സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 5 ന് പുറത്തിറങ്ങിയേക്കും. റിപ്പോർട്ടുകൾ പ്രകാരം "ഗാലക്‌സി അൺപാക്ക്ഡ്" ഇവന്റിൽ വച്ച് നെക്സ്റ്റ്-ജെൻ ഗാലക്‌സി വാച്ച് പോലുള്ള പുതിയ ഉൽപ്പന്നങ്ങളും കമ്പനി പുറത്തിറക്കും. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച ലോഞ്ച് തിയ്യതിയല്ല. ലീക്ക് റിപ്പോർട്ടുകളാണ് ഓഗസ്റ്റ് അഞ്ചിന് ഡിവൈസ് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.

നോട്ട് 20 സീരീസ്

സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് അടക്കമുള്ള ഗാലക്‌സി പ്രൊഡക്റ്റ് ലൈൻ ഓഗസ്റ്റ് 5 ന് നടക്കുന്ന ഇവന്റിൽ വച്ച് പുറത്തിറക്കുമെന്ന് ഐസ് യൂണിവേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ലീക്‌സ്റ്റർ അനുസരിച്ച് കമ്പനി ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ, ഗാലക്‌സി ഫോൾഡ് 2, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5 ജി , ഗാലക്‌സി ടാബ് എസ് 7, ഗാലക്‌സി ടാബ് എസ് 7 +, ഗാലക്‌സി വാച്ച് 2 എന്നീ ഡിവൈസുകൾ ഈ ദിവസം പുറത്തിറക്കിയേക്കും.

കൂടുതൽ വായിക്കുക: ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

ഗാലക്സി നോട്ട് 20 അൾട്ര

ഗാലക്സി നോട്ട് 20 അൾട്ര സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കുമെന്ന് ലീക്ക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഗാലക്സി നോട്ട് 20 പ്ലസ് സ്മാർട്ട്ഫോൺ തന്നെയാണ് നോട്ട് 20 അൾട്രയായി പുറത്തിറങ്ങുന്നത്. ലീക്ക് റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയിൽ 6.87 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകൾ ഉണ്ടായിരിക്കും.

ലീക്ക് റിപ്പോർട്ട്
 

ഐസ് യൂണിവേഴ്സിന്റെ ലീക്ക് റിപ്പോർട്ട് പ്രകാരം N976U മോഡൽ നമ്പരോടെയാണ് പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത് "പ്ലസ്" മോഡലാണ്. പക്ഷേ സാംസങ് ഈ മോഡൽ നോട്ട് 20 അൾട്രാ എന്ന് പേരിലാണ് പുറത്തിറക്കുന്നതെങ്കിൽ അതിനർത്ഥം ഇത് ഉയർന്ന വിലയ്ക്ക് വിൽക്കുമെന്നാണ്. ട്വിറ്ററിലൂടെയാണ് ഈ വിവരങ്ങൾ ഐസ് യൂണിവേഴ്സ് പുറത്ത് വിട്ടിരിക്കുന്നത്. അൾട്രാ മോഡൽ പുറത്തിറക്കിയാൽ ഡിവൈസിന് പ്രതീക്ഷിച്ചതിനേക്കാൾ വില കൂടുതലായിരിക്കും.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

എക്‌സിനോസ്

എക്‌സിനോസ് 992 SoCയോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറോ ആയിരിക്കും പുതിയ ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള മികച്ച പെർഫോമൻസ് തരുന്ന ഫ്ലാഗ്ഷിപ്പായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ, 12 മെഗാപിക്സലും അൾട്രാവൈഡ് ക്യാമറകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക.

പുതിയ ലീക്ക് റിപ്പോർട്ട്

പുതിയ ലീക്ക് റിപ്പോർട്ട് അനുസരിച്ച് 4,300 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ ഉള്ളത്. നോട്ട് 10 ലെ 3,500 എംഎഎച്ച് ബാറ്ററിയെ വച്ച് നോക്കുമ്പോൾ ഇത് വലിയൊരു അപ്ഡേറ്റ് തന്നെയാണ്. ഫോണിന് 25W ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.42 ഇഞ്ച് ക്യുഎച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung’s next big flagships are coming sooner than anticipated. According to multiple reports, Samsung will showcase the Galaxy Note 20 and Galaxy Fold 2 on August 5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X