സാംസങ് ഗാലക്‌സി നോട്ട് 20+ പുറത്തിറങ്ങുക 108 എംപി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമായി

|

സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് ഈ വർഷാവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീരിസ് പുറത്തിറങ്ങുന്നത് സാംസങ്ങിന്റെ മുൻനിര സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ്. 2020ൽ സാംസങ് പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഗാലക്‌സി നോട്ട് 20, നോട്ട് 20+ എന്നിവ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും ആകർഷകമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്.

നോട്ട് 20+
 

ലോഞ്ചിന് മാസങ്ങൾ മുമ്പ് ഗാലക്‌സി നോട്ട് 20+ ന്റെ ചില പ്രധാന സവിശേഷതകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്‌സി നോട്ട് 20+ 4,500 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. നോട്ട് 10+ ൽ 4,300 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഇതിനെക്കാൾ കരുത്തുള്ള ബാറ്ററിയാണ് നോട്ട് 20+ൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ ബാറ്ററി ഗാലക്സി എസ് 20 അൾട്രാ 5 ജി സ്മാർട്ട്ഫോണിലെ 5,000 എംഎഎച്ച് ബാറ്ററിയേക്കാൾ ചെറുതായിരിക്കും.

ബാറ്ററി

നോട്ട് 20+ലെ ബാറ്ററി EB-BN985ABY എന്ന പ്രൊഡക്ട് കോഡിലായിരിക്കും പുറത്തിറങ്ങുകയെന്നും ഈ ബാറ്ററിക്ക് 4,370mAh റേറ്റഡ് കപ്പാസിറ്റിയും 4,500mAh ടിപ്പിക്കൾ കപ്പാസിറ്റിയും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ സാംസങ് ഗാലക്‌സി എസ് 20+ൽ ഉള്ള അതേ ബാറ്ററിയുമായിട്ടായിരിക്കും ഗാലക്‌സി നോട്ട് 20+ സ്മാർട്ട്ഫോണും പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: ഹുവാവേ Y9s സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു; വില, ഓഫറുകൾ

ക്യാമറ

ഗാലക്‌സി നോട്ട് 20+ സ്മാർട്ട്ഫോൺ 108 മെഗാപിക്സലിന്റെ മെയിൻ ക്യാമറ സെൻസറുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. ഗാലക്‌സി എസ് 20 അൾട്രയിൽ കാണുന്ന അതേ സെൻസറായിരിക്കുമോ ഈ ഫോണിൽ ഉണ്ടാവുക, അതോ പകരം മികച്ച ഔട്ട്‌പുട്ട് നൽകുന്ന സെൻസർ എസ് 20 അൾട്രയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുകൂടാതെ, ഗാലക്സി എസ് 20 അൾട്രയുടെ പെരിസ്‌കോപ്പ് സൂം ക്യാമറ ലെൻസ് ഇതിൽ ഉണ്ടായിരിക്കില്ലെന്നും പകരം ഇതിന് 68 മെഗാപിക്സൽ ഹൈബ്രിഡ് സൂം സെൻസറായിരിക്കും നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഡിസ്പ്ലെ
 

ഗാലക്‌സി നോട്ട് 20+ന്റെ ഡിസ്പ്ലെയെ സംബന്ധിക്കുന്ന ചില റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. 6.87 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുക. കഴിഞ്ഞ വർഷത്തെ മോഡലിന്റെ അതേ ഡിസ്‌പ്ലേ സവിശേഷതകളാണ് ഇതിലും ഉണ്ടാവുക. ഏതാണ്ട് സമാന പിക്‌സൽ ഡെൻസിറ്റി, 1440 പി + റെസല്യൂഷൻ എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. പുതിയ ഡിസ്പ്ലേയ്ക്ക് വേരിയബിൾ റിഫ്രഷ് റേറ്റ് സപ്പോട്ട് ഉണ്ടാകുമെന്നും, 120Hz വരെ റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒ‌എൽ‌ഇഡി പാനൽ

ഫോണിന്റെ ഒ‌എൽ‌ഇഡി പാനൽ എൽ‌ടി‌പി‌ഒ ടെക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എൽ‌ടി‌പി‌എസ് പാനലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കും. സാംസങിന്റെ ഇതുവരെ പുറത്തിറങ്ങിയ ഫോണുകളിൽ കണ്ടതിനേക്കാൾ വേഗതയേറിയതും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമായ ഒരു പുതിയ പ്രോസസറുമായിട്ടായിരിക്കും ഗാലക്‌സി നോട്ട് 20 പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾ

ചിപ്‌സെറ്റ്

സ്‌നാപ്ഡ്രാഗൺ 865, 865 പ്ലസ്, അല്ലെങ്കിൽ ഇൻ-ഹൌസ് എക്‌സിനോസ് 990 ചിപ്‌സെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നതിന് പകരം ഗാലക്‌സി നോട്ട് 20ൽ എക്‌സിനോസ് 992 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുകയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫോണിന്റെ ലോഞ്ച് ഓഗസ്റ്റിൽ നടക്കം. കൊറോണ വൈറസ് പ്രശ്നങ്ങൾ അവസാനിച്ചില്ലെങ്കിൽ ഇത് വൈകാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
Samsung Galaxy Note 20 series is expected to be launched later this year, and upon its unveiling, officially become the new flagship for Samsung for 2020. The series is tipped to bring two new phones, with the Galaxy Note 20 and Note 20+ likely to populate it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X