സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2 ഇന്ത്യയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

കഴിഞ്ഞ ദിവസമാണ് പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S ഡ്യുയോസ് 2 ലോഞ്ച് ചെയ്തത്. മുന്‍പ് ഇറക്കിയ ഗാലക്‌സി S ഡ്യുയോസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. രൂപത്തില്‍ രണ്ടു ഫോണുകളും ഒരുപോലെ ആണെങ്കിലും സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട് ഇരു ഫോണുകളും തമ്മില്‍.

 

വായിക്കുക: സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2 ഗാലക്‌സി S ഡ്യുയോസിനേക്കാള്‍ മികച്ചത്; എന്തുകൊണ്ട്?

3 ജിയും ഡ്യുവല്‍ സിമ്മും സപ്പോര്‍ട് ചെയ്യുന്നഫോണിന് 480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഉള്ളത്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റു സാങ്കേതികതകള്‍.

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

3 ജിക്കു പുറമെ വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവയും സപ്പോര്‍ട് ചെയ്യും. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. 1500 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ മിക്ക ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2 ലഭ്യമാണ്. അതില്‍ ഏറ്റവും മികച്ച 10 ഡീലുകളാണ് ചുവടെ കൊടുക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2 ഇന്ത്യയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X