സാംസങ് ഗാലക്സി എസ്10 സീരിസ് സ്മാർട്ട്ഫോണുകളുടെ വില 12,000 രൂപ വരെ കുറച്ചു

|

ഗാലക്‌സി എസ് 20 സീരീസ് പുറത്തിറങ്ങിയ ഉടൻ തന്നെ സാംസങ് ഇന്ത്യൻ വിപണിയിൽ ഗാലക്‌സി എസ് 10 സീരീസിന്റെ വില കുറച്ചു. ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 +, ഗാലക്‌സി എസ് 10 ഇ എന്നീ മൂന്ന് സ്മാർട്ട്‌ഫോണുകളാണ് സാംസങ് ഗാലക്‌സി എസ് 10 സീരീസിൽ ഉൾപ്പെടുന്നത്. ഗാലക്‌സി എസ് 10, എസ് 10 + എന്നിവയ്ക്ക് 12,000 രൂപയും ഗാലക്‌സി എസ് 10 ഇയ്ക്ക് 8,000 രൂപയുമാണ് വില കുറച്ചത്.

പുതുക്കിയ വിലകൾ

പുതുക്കിയ വിലകൾ ഇതിനകം തന്നെ ഓൺലൈൻ പോർട്ടലുകളിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിൽ വില കുറച്ചുവോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഗാലക്‌സി എസ് 20 സീരീസ് മാർച്ച് ആദ്യം സാംസങ് വിപണിയിൽ എത്തിക്കും. ഏകദേശം 70,000 രൂപ മുതലുള്ള വിലയ്ക്കാണ് എസ് 20 സീരീസ് വിപണിയിലെത്തിക്കുക.

സാംസങ് ഗാലക്‌സി എസ്20 സീരിസ്

സാംസങ് ഗാലക്‌സി എസ്20 സീരിസ് വിപണിയിലെത്താൻ പോകുന്നതിനാലാണ് ഗാലക്സി എസ് 10 സീരിസിലെ ഡിവൈസുകൾക്ക് വിലകുറഞ്ഞത്. ഒരു വർഷം മുമ്പാണ് എസ് 10 സീരിസ് പുറത്തിറങ്ങിയത്. എസ് 20 സീരിസിലൂടെ പുതിയ തലമുറ സ്മാർട്ട്ഫോണുകൾ വിപണിയിലെത്താൻ പോകുന്നതുകൊണ്ടാണ് ബ്രാൻഡിന്റെ പിൻഗാമിയുടെ വില കമ്പനി കുറച്ചത്.

കൂടുതൽ വായിക്കുക: റിയൽമിയുടെ പേരിൽ വ്യാജൻ; കരുതൽ വേണമെന്ന് കമ്പനികൂടുതൽ വായിക്കുക: റിയൽമിയുടെ പേരിൽ വ്യാജൻ; കരുതൽ വേണമെന്ന് കമ്പനി

സാംസങ് ഗാലക്‌സി എസ് 10 സീരീസ് 12,000 രൂപ വരെ വിലക്കുറവിൽ
 

സാംസങ് ഗാലക്‌സി എസ് 10 സീരീസ് 12,000 രൂപ വരെ വിലക്കുറവിൽ

സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 10ന്റെ 128 ജിബി വേരിയന്റിന് ഇപ്പോൾ 54,900 രൂപയാണ് വില വരുന്നത്. 512 ജിബി സ്റ്റോറേജ് മോഡലിന് 59,900 രൂപയ്ക്ക് ലഭ്യമാകും. ഗാലക്‌സി എസ് 10 രാജ്യത്ത് വിപണിയിലെത്തിയത് 66,900 രൂപയ്ക്കാണ് അതുകൊണ്ട് തന്നെ 12,000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഇതൊരു സുവർണാവസരം തന്നെയാണ്.

ഗാലക്‌സി എസ് 10+

ഗാലക്‌സി എസ് 10+ന്റെ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ബേസ് വേരിയന്റ് ഇപ്പോൾ സാംസങ് ഷോപ്പ് ഓൺ‌ലൈനിൽ 61,900 രൂപയ്ക്കാണ് വിൽകുന്നത്. ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുമ്പോൾ അതിന്റെ വില 73,900 രൂപയായിരുന്നു. ഗാലക്‌സി എസ് 10 രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമ്പോൾ എസ് 10 + 128 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

ഗാലക്‌സി എസ് 10 ഇ

സാംസങ് ഗാലക്‌സി എസ് 10 ഇ ഇപ്പോൾ 47,900 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമ്പോൾ വില 55,900 രൂപയായിരുന്നു. ഇപ്പോൾ 8,000 രൂപയുടെ വില കുറവാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്‌സി എസ് 10 ഇ ഇപ്പോൾ കുറച്ച് കാലമായി 47,900 രൂപയ്ക്ക് തന്നെയാണ് സാംസങ് വിൽക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് എസ് 5 പ്രോ ഫെബ്രുവരി 18 ന് അവതരിപ്പിക്കും: വിശദാംശങ്ങൾകൂടുതൽ വായിക്കുക: ഇൻഫിനിക്സ് എസ് 5 പ്രോ ഫെബ്രുവരി 18 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

ഗാലക്‌സി എസ് 20 സീരീസിനായി പ്രീ-റജിസ്ട്രേഷൻ ആരംഭിക്കുന്നു

ഗാലക്‌സി എസ് 20 സീരീസിനായി പ്രീ-റജിസ്ട്രേഷൻ ആരംഭിക്കുന്നു

ഫെബ്രുവരി 11 നാണ് സാംസങ് ഗാലക്സി എസ് 10 ഡിവൈസുകളുടെ പിൻഗാമികളായി ഗാലക്സി എസ് സീരിസിലെ അടുത്ത തലമുറ ഗാലക്സി എസ് 20 സീരീസ് അവതരിപ്പിച്ചത്. അമേരിക്കയിൽ സാംസങ് എസ് 20 സീരീസിന്റെ 5 ജി മോഡലുകൾ കമ്പനി പുറത്തിറക്കി. ഇന്ത്യയിൽ എൽടിഇ മോഡലുകൾ മാത്രമേ ലഭിക്കുകയുള്ളു.

ഗാലക്‌സി എസ് 20

ഗാലക്‌സി എസ് 20, എസ് 20 + എന്നിവയുടെ സവിശേഷതകളിൽ സമാനതകളുണ്ട്. അതേസമയം എസ് 20 അൾട്രാ 108 എംപി പ്രൈമറി ക്യാമറയോട് കൂടിയാണ് പുറത്തിറങ്ങുക. ഇത് ഗാലക്സി എസ് 10 + ന്റെ നവീകരിച്ച പതിപ്പാണ്. ഇന്ത്യയിൽ പുറത്തിറങ്ങേണ്ട ആദ്യത്തെ 108 എംപി പ്രൈമറി ക്യാമറ സ്മാർട്ട്ഫോൺ ഷവോമിയുടെ എംഐ നോട്ട് 10 ആയിരുന്നു. എന്നാൽ ഷവോമിയെ മറികടന്ന് സാംസങ് ഏഷ്യയിലേക്ക് ഗാലക്സി എസ് 20 അൾട്രയിലൂടെ ആദ്യമായി 108 എംപി ക്യാമറ സ്മാർട്ട്ഫോൺ കൊണ്ടുവന്നു.

ഇന്ത്യൻ വിപണി

ഗാലക്സി എസ് 20 സീരിസിലെ മൂന്ന് ഡിവൈസുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പ്രീ-രജിസ്ട്രേഷന് ലഭ്യമാണ്. ഫെബ്രുവരി അവസാനം ഇവ അവതരിപ്പിക്കുമെന്നും മാർച്ച് 6 ന് ഈ ഫോണുകളുടെ ഷിപ്പിംഗ് ആരംഭിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചു

Best Mobiles in India

Read more about:
English summary
Right after the launch of Galaxy S20 series, Samsung officially slashed the prices of Galaxy S10 series in India. The Samsung Galaxy S10 series consists of three smartphones- Galaxy S10, Galaxy S10+ and the Galaxy S10e. Both the Galaxy S10 and S10+ received a price cut of Rs 12,000, while the Galaxy S10e picked up a price drop of Rs 8,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X