സാംസങിന്റെ വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്ഇ പുറത്തിറങ്ങി

|

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ സ്മാർട്ട്ഫോൺ പുറത്തിങ്ങി. ഗാലക്‌സി എസ്20 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ടോൺഡൌൺ വേരിയന്റാണ് ഈ സ്മാർട്ട്ഫോൺ. ഗാലക്‌സി എസ് 20, ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോൺ സീരിസുകളുടെ ഡിസൈനുമായി സാമ്യതയുള്ള ഡിസൈനാണ് എസ്20 എഫ്ഇ സ്മാർട്ട്ഫോണിലും സാംസങ് നൽകിയിട്ടുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഹോൾ-പഞ്ച് ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള ഗാലക്‌സി എസ്20 എഫ്ഇ 4ജി, 5ജി പതിപ്പുകളിൽ ലഭ്യമാകും.

 

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന്റെ വില 699 ഡോളർ (ഏകദേശം 51,400 രൂപ) മുതലാണ് ആരംഭിക്കുന്നത്. 4ജി മോഡലിന്റെ വില എത്രയായിരിക്കുമെന്ന കാര്യം കമ്പനി പുറത്ത് വിട്ടിട്ടിട്ടില്ല. ഈ സ്മാർട്ട്ഫോൺ 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ക്ലൌഡ് റെഡ്, ക്ലൌഡ് ഓറഞ്ച്, ക്ലൌഡ് ലാവെൻഡർ, ക്ലൌഡ് മിന്റ്, ക്ലൌഡ് നേവി, ക്ലൌഡ് വൈറ്റ് എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. തിരഞ്ഞെടുത്ത വിപണികളിൽ ഒക്ടോബർ 2 മുതൽ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ + ഇസിം) സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി എസ്20 എഫ്ഇ ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് എന്നീ സവശേഷതകളുള്ള ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. ഗാലക്‌സി എസ്20 എസ്ഇയുടെ 4ജി വേരിയന്റിന് കരുത്ത് നൽകുന്നത് ഒക്ടാകോർ എക്‌സിനോസ് 990 എസ്ഒസി ആണ്. 5ജി വേരിയന്റിൽ ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് ഉള്ളത്.

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഗാലക്സി എസ്20 ഫാൻ എഡിഷൻ സ്മാർട്ട്ടഫോണിന്റെ പ്രൈമറി ക്യാമറ എഫ് / 1.8 വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസറാണ്. ഇതിനൊപ്പം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഡ്യുവൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസും ഉണ്ട്. എഫ് / 2.2 അപ്പേർച്ചറും 123 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) ഉള്ള 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറകൾ. ഫോണിന്റെ മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സ്റ്റോറേജ്

ഗാലക്‌സി എസ് 20 എസ്ഇ 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. 5ജി (ഓപ്ഷണൽ), 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

ഐപി 68 റേറ്റഡ് ബോഡി

ഐപി 68 റേറ്റഡ് ബോഡിയിൽ വരുന്ന സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 15W ഫാസ്റ്റ് ചാർജിംങ്, വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. വയർലെസ് ചാർജിംഗ് സപ്പോർട്ടുള്ള ഡിവൈസുകളുമായി പവർ ഷെയർ ചെയ്യുന്നതിന് സാംസങ്ങിന്റെ വയർലെസ് പവർഷെയറും ഡിവൈസിൽ ഉണ്ട്. 190 ഗ്രാം ആണ് ഊ സ്മാർട്ട്ഫോണിന്റെ ഭാരം.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Samsung Galaxy S20 FE smartphone released This smartphone is the toned down variant of the Galaxy S20 flagship smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X