സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകൾ
സാംസങ് ഗാലക്‌സി എസ്20 സ്മാർട്ട്ഫോണിന്റെ പുതിയ 'ഫാൻ എഡിഷൻ' ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് രണ്ടാഴ്ച മുമ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിനകം വിപണിയിൽ ലഭ്യമായിട്ടുള്ള ഗാലക്‌സി എസ്20 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേരിയന്റാണ് പുതിയ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ. ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് എക്സിനോസ് പ്രോസസ്സറും 120Hz റിഫ്രെഷ് റേറ്റുള്ള സൂപ്പർ അമോലെഡ് സ്ക്രീനുമാണ് പുതിയ ഡിവൈസിലും ഉള്ളത്.

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് 49,999 രൂപയാണ് വില. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവെൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് സ്വന്തമാക്കാം. ആഗോള വിപണിയിൽ ആറ് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് പുറത്തിറക്കിയത്.

പ്രീബുക്കിങ് ഓഫറുകൾ
സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന്റെ പ്രീബുക്കിങ് ഒക്ടോബർ 9 മുതൽ സാംസങ് ഡോട്ട് കോമിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ആരംഭിക്കും. പ്രീ-ബുക്കിങിലൂടെ 8,000 രൂപ വിലമതിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളും സാംസങ് നൽകുന്നുണ്ട്. 4,000 രൂപ വിലമതിക്കുന്ന സാംസങ് ഇ-സ്റ്റോർ ആനുകൂല്യങ്ങളും 3,000 രൂപ അപ്‌ഗ്രേഡ് ബോണസും എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി ഡിവൈസ് വാങ്ങുന്നവർക്ക് 4,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ഒക്ടോബർ 16ന് ഡിവൈസിന്റെ ഓപ്പൺ സെയിൽ ആരംഭിക്കും.

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ: സവിശേഷതകൾ
സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും ക്വാഡ് എച്ച്ഡി + റെസല്യൂഷനും ഉണ്ട്. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനാണ് ഇതിനുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഈ ഡിവൈസ് ഒറ്റ നോട്ടത്തിൽ ഗാലക്‌സി എസ്20 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് സമാനമായി തോന്നുന്ന ഫിനിഷോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഡിവൈസിന്റെ ഇന്ത്യയിൽ പുറത്തിറക്കിയ മോഡലിന് എക്‌സിനോസ് 990 ചിപ്‌സെറ്റാണ് കരുത്ത് നൽകുന്നത്.

ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിൽ ഉള്ളത്. 12 മെഗാപിക്സൽ പ്രൈമറി വൈഡ് ആംഗിൾ ലെൻസിനൊപ്പം 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഡിവൈസിൽ ഉണ്ട്. മൂന്നാമത്തെ ക്യാമറ 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ്. 3x ഒപ്റ്റിക്കൽ സൂമും ഇതിനൊപ്പം ഉണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ഡിവൈസിന്റെ പിൻക്യാമറ സെറ്റപ്പിൽ 4കെ വരെ റെസല്യൂഷനിലുള്ള വീഡിയോ റെക്കോർഡിങ് ചെയ്യാൻ സാധിക്കും.

ആൻഡ്രോയിഡ് 10ഒഎസ് ഉള്ള ഡിവൈസിൽ 6 ജിബി റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ട്. ഡിവൈസിന്റെ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. സ്മാർട്ട്‌ഫോണിന് വലതുവശത്ത് പവർ, വോളിയം ബട്ടണുകൾ ഉണ്ട്. ഡിവൈസിന്റെ താഴെയായി യുഎസ്ബി-സി പോർട്ട് നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിലുള്ളത്. റിവേഴ്‌സ് വയർലെസ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications








