സാംസങ് ഗാലക്‌സി S20 FE 9,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം
സാംസങ് ഗാലക്‌സി S20 FE സ്മാർട്ട്ഫോണിന് ഉത്സവ സീസണിന്റെ ഭാഗമായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 9,000 രൂപ വരെ കിഴിവിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. സാധാരണ നിലയിൽ ഡിവൈസിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ ഇപ്പോൾ 40,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 256 ജിബി മോഡലിന് 53,999 രൂപയാണ് വില. ഇപ്പോൾ ഈ വേരിയന്റ് 44,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി S20 FE: വിലക്കിഴിവ്
ഉത്സവ ഓഫറിന്റെ ഭാഗമായി സാംസങ് ഗാലക്‌സി S20 FE സ്മാർട്ട്ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. 5,000 രൂപ ഡിസ്കൌണ്ടാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4,000 രൂപ അധിക ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. പുതിയ ഓഫർ സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ ഇന്ത്യ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി S20 FE സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് സാംസങ് കെയർ+ സർവ്വീസിൽ ആക്സിഡന്റ് ലിക്കർ ഡാമേജുകൾക്ക് പ്രോട്ടക്ഷന് 50 ശതമാനം കിഴിവും ലഭിക്കും. പ്രത്യേക ഉത്സവ ഓഫറും സാംസങ് കെയർ + സേവനത്തിനുള്ള വിലക്കിഴിവും നവംബർ 17 വരെ മാത്രമേ ലഭ്യമാവുകയുള്ളു. അതുകൊണ്ട് തന്നെ ഈ ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വൈകാതെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.

സാംസങ് ഗാലക്‌സി S20 FE: സവിശേഷതകൾ
സാംസങ് ഗാലക്‌സി S20 FE സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0ലാണ് ഈ സാംസങ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്.

ഒക്ടാ കോർ എക്‌സിനോസ് 990 SoCയാണ് സാംസങ് ഗാലക്‌സി S20 FE സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. ക്യാമറ സെറ്റപ്പിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടുള്ള 12 എംപി പ്രൈമറി സെൻസർ, 12 എംപി ലെൻസ്, 8 എംപി സെൻസർ എന്നിവ ഉൾപ്പെടുന്നു. 32 എംപി മുൻ ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്.

15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഗാലക്‌സി S20 FE സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിൽ സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. വയർലെസ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. വാട്ടർ ഡസ്റ്റ് റസിസ്റ്റൻസിനായി ഐപി 68 സർട്ടിഫിക്കറ്റും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഗാലക്സി സീരിസിലെ ഏറ്റവും മികച്ചതും ജനപ്രീതി നേടിയതുമായ ഡിവൈസുകളിലൊന്നാണ് ഇത്.


Click it and Unblock the Notifications








