വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. കമ്പനിയുടെ ഏറ്റവും പുതിയ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണാണിത്. കുറഞ്ഞ വിലയിൽ ഗാലക്‌സി എസ്21 സീരീസിലെ മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസ് വിപണി കീഴടക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷത്തിന്റെ മൂന്നാം പാദത്തിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യേണ്ടതായിരുന്നു. പല കാരണങ്ങൾ കൊണ്ട് സ്മാർട്ട്ഫോണിന്റെ ലോഞ്ച് വൈകി. സാംസങ് ഗാലക്സി എസ്22 സീരീസിന്റെ ലോഞ്ചിന് മുമ്പായി ഗാലക്‌സി എസ്21 സീരിസിലെ എഫ്ഇ മോഡൽ എത്തിയിരിക്കുകയാണ്.

 

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

കാലതാമസം നേരിട്ടെങ്കിലും സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിന്റെ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് കരുതപ്പെടുന്ന സവിശേഷതകൾ എന്ന നിലവിൽ ഡിവൈസിന്റെ ഫീച്ചറുകൾ എല്ലാം ഇതിനകം തന്നെ പല റിപ്പോർട്ടുകളിലായി പുറത്ത് വന്നിരുന്നു. യുഐയുടെ കാര്യത്തിൽ ഈ ഡിവൈസ് എല്ലാവരെയും ഞെട്ടിക്കുന്നു. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.0 ഔട്ട്-ഓഫ്-ബോക്‌സിലാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ വരുന്ന സാംസങിന്റെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി അഥവാ ഗാലക്സി എസ്21 ഫാൻ എഡിഷൻ ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. ഈ ഡിവൈസിൽ 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് സാംസങ് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്‌പ്ലേയ്ക്ക് ഗെയിം മോഡിൽ 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് വരെ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഡിസ്പ്ലെയ്ക്ക് പ്രോട്ടക്ഷനായി നൽകിയിട്ടുള്ളത്. സുരക്ഷാ ആവശ്യങ്ങൾക്കായി ഡിവൈസിൽ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പ്രോസസർ

പ്രോസസറിന്റെ കാര്യത്തിൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിൽ സാധാരണ കമ്പനി തുടരുന്ന അതേ തന്ത്രമാണ് പ്രയോഗിച്ചിട്ടുള്ളത്. യുഎസിലും യൂറോപ്പിലും ഈ സ്മാർട്ട്ഫോൺ എത്തുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തുയമാട്ടായിരിക്കും. ഏഷ്യൻ വിപണികൾക്കായി സാംസങിന്റെ സ്വന്തം പ്രോസസറായ എക്സിനോസ് 2100 എസ്ഒസി ഉപയോഗിക്കും. ഈ രണ്ട് പ്രോസസറുകളും കരുത്തിന്റെ കാര്യത്തിൽ മുൻ നിരയിൽ തന്നെയാണ്. 5ജി എസ്എ/എൻഎസ്എ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് സ്പേസുമാണ് നൽകിയിട്ടുള്ളത്.

ക്യാമറ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 12 എംപി പ്രൈമറി സെൻസർ, 123 ഡിഗ്രി വൈഡ് ഉള്ള 12 എംപി സെക്കൻഡറി അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് സപ്പോർട്ടും 3x ഒപ്റ്റിക്കൽ സൂമിനും 30x ഡിജിറ്റൽ സൂമിനും സാധിക്കുന്ന 8 എംപി ടെർഷ്യറി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പിലെ ക്യമറകൾ. 2020-ൽ അവതരിപ്പിച്ച ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് സമാനമായി ഈ ഡിവൈസിന്റെ മുൻവശത്ത് നോച്ചിൽ 32 എംപി സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

4500mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫൺ ഐപി68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങുമായിട്ടാണ് വരുന്നത്. 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി 3.1, എൻഎഫ്സി എന്നിവയാണ് സ്‌മാർട്ട്‌ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 25W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 15W വയർലെസ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 4500mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫോണിൽ ഉള്ളത്. വയർലെസ് പവർ ഷെയറും ഫോണിൽ നൽകിയിട്ടുണ്ട്.

2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: വിലയും മോഡലുകളും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: വിലയും മോഡലുകളും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ നാല് കളർ വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഗ്രാഫൈറ്റ്, ലാവെൻഡർ, വൈറ്റ്, ഒലിവ് എന്നിവയാണ് ഡിവൈസിന്റെ കളർ ഓപ്ഷനുകൾ. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 699.99 ഡോളർ ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 52,100 രൂപയോളം ആണ്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള വേരിയന്റിന് 769.99 ഡോളർ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 57,300 രൂപയോളം ആണ്. സ്മാർട്ട്‌ഫോൺ ജനുവരി 11 മുതൽ അമേരിക്കയിലും നിരവധി യൂറോപ്യൻ വിപണികളിലും ലഭ്യമാകും.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: ഇന്ത്യയിലെ ലഭ്യത

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി: ഇന്ത്യയിലെ ലഭ്യത

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്ന കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ഫോണിന്റെ ടീസർ പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷഇക്കാം. വിലയുടെ കാര്യത്തിൽ യൂറോപ്യൻ വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കുറവ് ഉണ്ടാകാനാണ് സാധ്യത. എന്തായാലും സാംസങ് ഗാലക്സി എസ്22 സീരിസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ എസ്21 സീരിസിലെ ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Samsung has launched the Galaxy S21 FE 5G smartphone. The smartphone comes with features like 120Hz refresh display and Android 12 OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X