Samsung Galaxy S21 FE: സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചു

|

സാംസങിന്റെ ഇന്ത്യൻ വിപണിയിലെ ഏറെ ജനപ്രിയമായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ്21 എഫ്ഇ. ഈ വർഷം കമ്പനി പുറത്തിറക്കിയ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ഗാലക്സി എസ്21 സ്മാർട്ട്ഫോണിനെക്കാൾ മികച്ച ഫീച്ചറുകളുമായി വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ വില കുറച്ചിരിക്കുകയാണ് കമ്പനി. ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും സാംസങ് വില കുറച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ വാങ്ങുന്നവർക്ക് ഇനി മുതൽ ഈ ഡിവൈസ് 5000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഫോണിന്റെ രണ്ട് പതിപ്പുകൾക്കും വില കുറച്ചതായി സാംസങ് അറിയിച്ചിട്ടുണ്ട്. ആകർഷകമായ ഫീച്ചറുകളുമായി വരുന്ന ഈ ഡിവൈസ് ഇപ്പോഴും ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ ഫോണുകളിൽ ഒന്നാണ്. മികച്ച ക്യാമറകൾ, ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, വലിയ ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിലുണ്ട്.

ഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനിഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനി

പുതിയ വിലയും ഓഫറുകളും

പുതിയ വിലയും ഓഫറുകളും

സംസങ് ഗാലക്സി എസ്21 എഫ്ഇ രണ്ട് മോഡലുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 54999 രൂപയായിരുന്നു നേരത്തെ വില. ഇപ്പോൾ ഈ മോഡൽ 49,999 രൂപയ്ക്ക് ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 58,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ മോഡൽ 53,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ പുതുക്കിയ വില സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതുക്കിയ വില

ആമസോണിലും ഗാലക്സി എസ്21 എഫ്ഇ പുതുക്കിയ വിലയ്ക്കാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 12,500 രൂപ മുതൽ കിഴിവ് ലഭിക്കും. ആമസോണിലും സാംസങ്ങിന്റെ വെബ്‌സൈറ്റിലും ബാങ്ക് ഓഫറുകളും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ അധിക കിഴിവും ലഭിക്കും.

ഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ഇഎംഐ

സംസങ് ഗാലക്സി എസ്21 എഫ്ഇ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകളും ലഭ്യമാണ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും വിലക്കിഴിവും ചേരുന്നതോടെ ഈ സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാകും. സംസങ് ഗാലക്സി എസ്21 എഫ്ഇ ഒലിവ്, ഗ്രാഫൈറ്റ്, ലാവെൻഡർ, വൈറ്റ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. ആകർഷകമായ നിറങ്ങളാണ് ഇവ. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വിശദമായി നോക്കാം.

സാംസങ് ഗാലക്സി എസ്21 എഫ്ഇ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിൽ 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് സാംസങ് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്‌പ്ലേയ്ക്ക് ഗെയിം മോഡിൽ 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് വരെ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഡിസ്പ്ലെയ്ക്ക് പ്രോട്ടക്ഷനായി നൽകിയിട്ടുള്ളത്. സുരക്ഷാ ആവശ്യങ്ങൾക്കായി ഡിവൈസിൽ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

കരുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 8 ജിബി, 12 ജിബി റാമുകളുള്ള ഓപ്പോ സ്മാർട്ട്ഫോണുകൾകരുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 8 ജിബി, 12 ജിബി റാമുകളുള്ള ഓപ്പോ സ്മാർട്ട്ഫോണുകൾ

പ്രോസസർ

പ്രോസസറിന്റെ കാര്യത്തിൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയാണ് നൽകിയിട്ടുള്ളത്. ഈ മുൻനിര പ്രോസസറിനൊപ്പം 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമാണ് സാംസങ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 5ജി എസ്എ/എൻഎസ്എ സപ്പോർട്ട് സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി.

ക്യാമറകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 12 എംപി പ്രൈമറി സെൻസർ, 123 ഡിഗ്രി വൈഡ് ഉള്ള 12 എംപി സെക്കൻഡറി അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് സപ്പോർട്ടും 3x ഒപ്റ്റിക്കൽ സൂമിനും 30x ഡിജിറ്റൽ സൂമിനും സാധിക്കുന്ന 8 എംപി ടെർഷ്യറി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പിലെ ക്യമറകൾ.

കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്

സെൽഫി ക്യാമറ

2020-ൽ സാംസങ് അവതരിപ്പിച്ച ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് സമാനമായ മുൻവശത്തെ നോച്ചിൽ 32 എംപി സെൽഫി ക്യാമറ സെൻസറാണ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ഈസ്മാർട്ട്ഫോൺ ഐപി68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ വെള്ളംകൊണ്ട് സ്മാർട്ട്ഫോൺ കേടുവരുമെന്ന പേടിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും.

കണക്റ്റിവിറ്റി

5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി 3.1, എൻഎഫ്സി എന്നിവയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്‌മാർട്ട്‌ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 25W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 15W വയർലെസ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 4500mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫോണിൽ ഉള്ളത്. വയർലെസ് പവർ ഷെയറും ഫോണിൽ നൽകിയിട്ടുണ്ട്.

ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

വിലക്കിഴിവ്

വില കുറച്ചതോടെ ഇന്ത്യയിലെ 50000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ. മികച്ച ക്യാമറ സെറ്റപ്പും മോശമില്ലാത്ത ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കിടിലൻ സൂപ്പർ അമോലെഡ് ഡിസ്പ്ലെയുമുള്ള ഗെയിമിങിന് ഉപയോഗിക്കാവുന്ന ഫ്ലാഗ്ഷിപ്പ് പ്രോസസറുമായി വരുന്ന സ്മാർട്ട്ഫോൺ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ് ഈ ഡിവൈസ്.

Best Mobiles in India

English summary
Buyers of the Samsung Galaxy S21 FE can now get the device at a discount of Rs 5,000. Samsung has announced that the price has been reduced for both the versions of the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X