Home
Mobile

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

സാംസങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി എസ്21 എഫ്ഇ ഓഗസ്റ്റ് 19ന് പുറത്തിറക്കാനൊരുങ്ങുകയാണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്നിവയ്‌ക്കൊപ്പം ആയിരിക്കും കമ്പനി പുതിയ ഡിവൈസും അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ഡിവൈസിന്റെ റെൻഡർ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഗാലക്‌സി നോട്ട് 20 ലൈനപ്പിന്റെ തുടർച്ചയായിട്ടായിരിക്കും ഗാലക്‌സി എസ്21 എഫ്ഇ പുറത്തിറങ്ങുക. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ് സീരിസ് സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് വന്ന ലീക്ക് റിപ്പോർട്ടിലെ സവിശേഷതകൾ നോക്കാം.

പുതിയ ലീക്ക് റിപ്പോർട്ട്

ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് പുറത്ത് വിട്ട പുതിയ ലീക്ക് റിപ്പോർട്ടിൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ കൂടുതൽ വ്യക്തമാകുന്നു. ഈ ലീക്ക് റിപ്പോർട്ടിൽ ഡിവൈസിന്റെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള സവിശേഷതകൾ വ്യക്തമാകുന്നുണ്ട്. ഈ റെൻഡർ റിപ്പോർട്ടിലൂടെ വ്യക്തമായ വിവരങ്ങൾ പരിശോധിക്കാം. ഗാലക്‌സി എസ21 സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമായ പ്ലാസ്റ്റിക് ബാക്ക് പാനലുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി എസ്21 എഫ്ഇ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ക്യാമറ

ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് മുകളിൽ ഇടത് കോണിലായി ക്യാമറ സെറ്റപ്പ് നൽകും. വെർട്ടിക്കലായി മൂന്ന് സെൻസറുകളായിരിക്കും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കുക. ഇതിനൊപ്പം എൽഇഡി ഫ്ലാഷും സാംസങ് ഉൾപ്പെടുത്തുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ക്യാമറ സെൻസറുകളെ കുറിച്ചുള്ള സൂചനകളൊന്നും റിപ്പോർട്ടിൽ ഇല്ല. എസ് സീരിസിൽ മികച്ച ക്യാമറകൾ നൽകുന്ന സാംസങ് പുതിയ ഡിവൈസിലും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ ഫ്ലാഗ്ഷിപ്പുകളോട് മത്സരിക്കുന്ന മികച്ച ക്യാമറകളാണ് സാധാരണ നിലയിൽ എസ് സീരിസിൽ ഉണ്ടാകാറുള്ളത്.

ഡിസ്പ്ലെ

സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടിൽ മുൻവശത്തെ പാനലന്റെ വിവരങ്ങളും നൽകിയിട്ടുണ്ട്. ഈ പാനലിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി ഇൻഫിനിറ്റി ഒ ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വളരെ കനം കുറഞ്ഞ ബെസലുകളാണ് ഈ ഡിസ്പ്ലെയ്ക്ക് ചുറ്റിലും ഉള്ളത്. ഡിവൈസിന്റെ വലതുവശത്ത് പവർ കീയും വോളിയം റോക്കറും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാംസങ് തങ്ങളുടെ നോട്ട് സീരിസ് നിർത്തലാക്കിയതിനാൽ എസ് പെൻ സപ്പോർട്ട് എസ് സീരിസിലെ ഡിവൈസുകളിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇത് ശരിവയെക്കുന്ന തരത്തിൽ ഗാലക്‌സി എസ്21 എഫ്ഇ എസ് പെൻ സപ്പോർട്ടുമായിട്ടായിരിക്കും വരുന്നതെന്നും സൂചനകൾ ഉണ്ട്.

സാംസങ്

ലീക്ക് റിപ്പോർട്ട് പ്രകാരം പുതിയ സാംസങ് സ്മാർട്ട്‌ഫോൺ കറുപ്പ്, ഒലിവ് ഗ്രീൻ, പർപ്പിൾ, വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലായിരിക്കും ലഭ്യമാകുന്നത്. സ്റ്റാൻഡേർഡ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ് എന്നിവയുമായി സാമ്യതയുള്ള ഡിവൈസ് ആയിരിക്കും എഫ്ഇ മോഡൽ എന്നാണ് ടിപ്പ്സ്റ്റർ അവകാശപ്പെടുന്നത്. സാംസങ് ഗാലക്‌സി എസ്21 എഫ്ഇ ഓഗസ്റ്റിൽ വിപണിയിലെത്തും എന്നതിനാൽ തന്നെ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ വൈകാതെ പുറത്ത് വരാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Samsung's new flagship smartphone Samsung Galaxy S21FE is set to launch on August 19th. A leak report has come out revealing some features of this device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X