Home
Mobile

സാംസങ് ഗാലക്‌സി എസ്21 സീരിസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും

സാംസങ് ഗാലക്‌സി എസ്21 സ്മാർട്ട്ഫോൺ സീരിസുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂട് പിടിക്കുകയാണ്. സാംസങിന്റെ ഈ ഫ്ലാഗ്ഷിപ്പ് സീരിസ് അടുത്തവർഷം ആദ്യം തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് പതിവായി ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ അവതരിപ്പിക്കുന്ന സമയത്തിന് മുമ്പ് തന്നെ അടുത്ത ഫ്ലാഗ്ഷിപ്പ് ലോഞ്ച് ചെയ്യുമെന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ പുതിയ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയ്യതി പുറത്ത് വിട്ടിരിക്കുകയാണ് ടിപ്സ്റ്റർ ജോൺ പ്രോസ്സർ. പ്രീ ഓർഡർ തിയ്യതികൾ ഉൾപ്പെടെയാണ് ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഇത് ഔദ്യോഗികമായ സ്ഥിരീകരണമല്ലെന്നും ലീക്ക് റിപ്പോർട്ട് ആണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സാംസങ് ഗാലക്‌സി എസ്21 സീരീസ് ലോഞ്ച്

സാംസങ് ഗാലക്‌സി എസ്21 സീരീസ് ലോഞ്ച്

പ്രോസ്സറിന്റെ ട്വിറ്റർ പോസ്റ്റ് അനുസരിച്ച് സാംസങിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരിസായ ഗാലക്സി എസ് 21 സീരീസിന്റെ ലോഞ്ചും പ്രീ ബുക്കിങും ജനുവരിയിലായിരിക്കും നടക്കുന്നത്. ഈ ഡിവൈസുകളുടെ കളർ ഓപ്ഷനുകളെക്കുറിച്ചും ട്വീറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പുതിയ സീരീസിൽ സാംസങ് ഗാലക്‌സി എസ്21 ബേസ് മോഡൽ, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരിക്കുക. ഈ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എസ്20 സീരീസിലും ഇത്രയും മോഡലുകളാണ് ഉണ്ടായിരുന്നത്.

2021 ജനുവരി 14ന് സാംസങ് ഗാലക്‌സി അൺപായ്ക്ക്ഡ് ഇവന്റ് നടത്തുമെന്നാണ് ടിപ്പ്സ്റ്ററിന്റെ ട്വീറ്റിൽ പറയുന്നത്. ഈ ഇവന്റിൽ വച്ച് അടുത്ത ഫ്ലാഗ്ഷിപ്പ് സീരിസ് കമ്പനി പുറത്തിറക്കും. പുതിയ എസ് സീരീസിന്റെ പ്രീ-ഓർഡറുകൾ അതേ ദിവസം തന്നെ ആരംഭിക്കുമെന്നും ട്വീറ്റിൽ അവകാശപ്പെടുന്നു. ഗാലക്സി എസ്21 സീരീസിന്റെ വിൽപ്പന ലോഞ്ച് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കും. മിക്കവാറും ജനുവരി 29ന് ആയിരിക്കും ഡിവൈസുകളുടെ വിൽപ്പന നടക്കുന്നതെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്.

കളർ

ലോഞ്ച്, പ്രീഓർഡർ, സെയിൽ തുടങ്ങിയ വിവരങ്ങൾ കൂടാതെ പുതിയ സ്മാർട്ട്‌ഫോണുകളുടെ കളർ വേരിയന്റുകളെക്കുറിച്ചും ട്വീറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ബ്ലാക്ക്, വൈറ്റ്, ഗ്രേ, സിൽവർ, പിങ്ക്, വയലറ്റ് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഡിവൈസുകളുടെ ജനപ്രിയ കളറായ മിസ്റ്റിക് ബ്രൌൺസ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ചില വിപണികളിൽ സാംസങ് മറ്റ് ചില കളർ വേരിയന്റുകളും അവതരിപ്പിച്ചേക്കും.

സാംസങ് ഗാലക്‌സി എസ്21 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 സീരീസിന്റെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ വരുമ്പോഴും ഡിവൈസുകളുടെ സവിശേഷതകളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഈ സീരിസിലെ സ്മാർട്ട്ഫോണുകളിൽ ഹോൾ-പഞ്ച് കട്ട്‌ഔട്ട് ഡിസൈനുള്ള ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി എസ്21, എസ്21 പ്ലസ് എന്നിവ പുറത്തിറങ്ങുകയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്‌സി എസ്21 അൾട്ര

സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണിന്റെ ഉത്പാദനം ആരംഭിച്ചുവെന്നാണ് സൂചനകൾ. ഈ ഡിവൈസിന്റെ പിൻ വശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉണ്ടായിരിക്കുക. ചില വിപണികളിൽ ഈ ഡിവൈസ് ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 875 പ്രോസസറിന്റെ കരുത്തുമായിട്ടായിരിക്കും പുറത്തിറങ്ങുക. അതേസമയം ചില വിപണികളിൽ ഡിവൈസിന് കരുത്ത് നൽകുന്നത് ഇൻ-ഹൌസ് എക്‌സിനോസ് 2100 ചിപ്പ്സെറ്റായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത് വരെ ഉറപ്പിക്കാനാകില്ല. വരും ദിവസങ്ങളിൽ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Samsung Galaxy S21 smartphone series is expected to hit the market early next year. Tipster Processor tweeted that the launch of the devices will take place in January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X