Home
Mobile

സാംസങ് ഗാലക്‌സി എസ്21 സീരിസ് ജനുവരി 14ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരിസ് പുറത്തിറങ്ങാനൊരുങ്ങുന്നു. ഗാലക്സി എസ്21 സ്മാർട്ട്ഫോൺ ജനുവരി 14ന് പുറത്തിറങ്ങും. ലോഞ്ച് ഇവന്റിനായി മീഡിയയെ ക്ഷണിക്കുന്ന ഇൻവിറ്റേഷൻ സാംസങ് അയച്ച് തുടങ്ങി. 2021 ലെ ആദ്യത്തെ ഗാലക്സി അൺപാക്ക്ഡ് ഇവന്റ് ജനുവരി 14ന് ഒരു വെർച്വൽ ഇവന്റായിട്ടാണ് നടക്കുകയെന്ന് ഇൻവിറ്റേഷനിൽ നിന്നും വ്യക്തമാകുന്നു. ഇവന്റിന്റെ ഇൻവിറ്റേഷനിൽ ഗാലക്സി എസ്21 സ്മാർട്ട്ഫോണിന്റെ ക്യാമറ മൊഡ്യൂളിന്റെ ചിത്രവും കമ്പനി നൽകിയിട്ടുണ്ട്.

ഗാലക്‌സി എസ്21

ഗാലക്‌സി എസ്21 സീരീസിനൊപ്പം മറ്റ് ഏതെങ്കിലും ഡിവൈസുകൾ പുറത്തിറക്കാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. "വെൽക്കം ടു ദി എവരിഡേ എപ്പിക്" എന്ന ടാഗ്‌ലൈനുമായാണ് ഇൻവിറ്റേഷൻ പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 14ന് നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റ് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് ആരംഭിക്കുന്നത്. ഇൻവിറ്റേഷൻ വീഡിയോയും സാംസങ് പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ച് ഇവന്റ് സാംസങ് ഔദ്യോഗിക ചാനലുകൾ വഴി ലൈവ് ആയി സംപ്രേഷണം ചെയ്യും. ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്പ്കാർട്ടിൽ 'നോട്ടിഫൈ മി' എന്ന പേജ് ലൈവാണ്.

സാംസങ് ഗാലക്‌സി എസ്21 സീരീസ്; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗാലക്സി എസ്21 സീരീസിലെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ ജനുവരി 14ന് നടക്കുന്ന ഗാലക്‌സി അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് അവതരിപ്പിക്കുമെന്ന് സാംസങ് അറിയിച്ചതോടെ ഈ സീരിസിലെ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഈ സീരിസിൽ സ്റ്റാൻഡേർഡ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

സവിശേഷതകൾ

ഗാലക്സി എസ്21 സീരിസ് സ്മാർട്ട്ഫോണുകളിലെ ക്യാമറ സ്‌പെസിഫിക്കേഷനുകൾ, ബാറ്ററി കപ്പാസിറ്റി, സ്‌ക്രീൻ വലുപ്പം എന്നിവയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെങ്കിലും ഏതാണ്ട് സമാനമായ സവിശേഷതകളായിരിക്കും ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ്20 സ്മാർട്ട്ഫോണിന് പതിപ്പിന് സമാനമായി, ഗാലക്സി എസ് 21 അൾട്രയിൽ മികച്ച വീഡിയോ, ഫോട്ടോ ക്യാപ്‌ചർ ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ്

സാംസങ് ഈ വർഷത്തോടെ ഗാലക്‌സി നോട്ട് സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത് നിർത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായികുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോൺ ഒരു ഗാലക്സി എസ്-പെൻ സ്റ്റൈലസ് ആണെന്നാണ് റിപ്പോർട്ടുകളുള്ളത്. നോട്ട് സീരിസിലെ എസ്-പെൻ ഫീച്ചർ എസ് സീരിസിലെ ഫോണിൽ നൽകികൊണ്ട് നോട്ട് ലൈനപ്പ് നിർത്തലാക്കാനുള്ള നീക്കമാണ് കമ്പനി നടത്തുന്നതെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മറ്റ് ഡിവൈസുകൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ജനുവരി 14 ന് പുറത്തിറങ്ങുമ്പോൾ ഇതിനൊപ്പം കമ്പനി മറ്റ് ചില ഡിവൈസുകൾ കൂടി പുറത്തിറക്കുമെന്ന സൂചനകളുണ്ട്. ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ടൈൽ പോലുള്ള ട്രാക്കിങ് ഡിവൈസായ ഗാലക്സി സ്മാർട്ട് ടാഗ്, ഗാലക്സി ബഡ്‌സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയും ഈ ഇവന്റിൽ വച്ച് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Samsung's latest flagship smartphone series is about to be released. The Galaxy S21 will be launched on January 14th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X