Home
Mobile

സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായി

സാംസങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരിസ് ജനുവരിയിൽ വിപണിയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ്. ഗാലക്‌സി എസ് സീരീസിലെ അടുത്ത തലമുറയിൽ എസ്20 നിരയിൽ കണ്ടത് പോലെ അൾട്ര മോഡൽ അടക്കം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സാംസങ് പുറത്ത് വിട്ടിട്ടില്ല എങ്കിലും സ്മാർട്ട്ഫോണുകളുടെ സവിശേഷതകളെ കുറിച്ച് ചില ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഗാലക്സി എസ്21 സീരിസിലെ ടോപ്പ് എൻഡ് വേരിയന്റായ എസ് 20 അൾട്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്21 അൾട്ര

സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണിൽ 1440 പി റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ടോപ്പ് എൻഡ് ഡിവൈസിൽ മാത്രം കാണാറുള്ള പുതിയ എൽ‌ടി‌പി‌ഒ സപ്പോർട്ടുള്ള പാനലാണ് ഈ ഡിവൈസിൽ ഉള്ളത് എന്ന കാരണം കൊണ്ടാണ് ഇത് അൾട്ര മോഡലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ലിസ്റ്റിലെ മറ്റ് രണ്ട് ഫോണുകൾ‌ക്ക് 1080p / 120Hz,‌ 1440p / 60Hz എന്നീ ഫീച്ചറുകളുള്ള ഡിസ്പ്ലെകളായിരിക്കും ഉണ്ടായിരിക്കുക.

108 മെഗാപിക്സൽ എച്ച്എം 3 സെൻസർ

ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോണിൽ അപ്ഡേറ്റ് ചെയ്ത 108 മെഗാപിക്സൽ എച്ച്എം 3 സെൻസറായിരിക്കും ഉണ്ടായിരിക്കുക എന്നും പുതിയ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള 108 എംപി സെൻസറുകളെക്കാൾ 12 ശതമാനം അധികം ലൈറ്റ് ക്യാപ്ച്ചർ ചെയ്യും. 108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയ്ക്കൊപ്പം 3ഡി ടൈം ഓഫ് ഫ്ലൈറ്റ് സെൻസർ ഈ ഡിവൈസിൽ ഉണ്ടാകില്ല. ഇതിന് പകരം ലേസർ സപ്പോർട്ടുള്ള ഓട്ടോഫോക്കസായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

45W ചാർജിങ്

സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ 45W ചാർജിങ് സപ്പോർട്ടുള്ള ഡിവൈസ് ആയിരിക്കും. ഡിവൈസിന്റെ ഡിസൈൻ ബെസെൽലെസ് ആയിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തെ ഓൺലൈനിൽ ഈ ഡിവൈസുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഗാലക്‌സി എസ്21 അൾട്രയുടെ സ്‌ക്രീൻ 6.7 ഇഞ്ചിനും 6.9 ഇഞ്ചിനും ഇടയിലായിരിക്കുമെന്നും ഏകദേശം 165.1 x 75.6 x 8.9 എംഎം അളവുണ്ടായിരിക്കുമെന്നും നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാലക്സി എസ്21 സീരീസ്

2021 ജനുവരിയിൽ സാംസങ് ഗാലക്സി എസ്21 സീരീസ് പുറത്തിറങ്ങാനിരിക്കെ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും. പതിവിലും നേരത്തെ തന്നെ ഈ സീരിസിലെ ടോപ്പ് എൻഡേ വേരിയന്റും പുറത്തിറങ്ങും. ടോപ്പ് എൻഡ് മോഡൽ എസ്20യിൽ കണ്ടത് പോലെ അൾട്ര എന്ന പേരിനൊപ്പമായിരിക്കും വരുന്നത്. എസ്21 അൾട്ര ഉൾപ്പെടെ മൂന്ന് മോഡലുകളിലാണ് ഈ സീരിസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എസ് പെൻ സപ്പോർട്ടും ഉണ്ടായിരിക്കും.

ഫ്ലാഗ്ഷിപ്പ്

സാംസങ് ഗാലക്സി എസ്21 സീരിസുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ ഡിവൈസ് ആപ്പിൾ ഐഫോൺ 12നോട് പോലും മത്സരിക്കുന്ന വിധത്തിലുള്ള ഫ്ലാഗ്ഷിപ്പ് ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വിപണിയിലെ എല്ലാ ഫ്ലാഗ്ഷിപ്പുകൾക്കും സാംസങിന്റെ പുതിയ ഡിവൈസുകൾ വെല്ലുവിളിയാകും.

Best Mobiles in India

English summary
Samsung is expected to launch its new flagship series in January. It is reported that the next generation of the Galaxy S series will include the Ultra model as seen in the S20 line.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X