സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും

|

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന സാംസങ് ഗാലക്‌സി എസ്22 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഈ സീരീസിൽ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. സാംസങ് ഗാലക്‌സി എസ്22, ഗാലക്‌സി എസ്22+, ഗാലക്‌സി എസ്22 അൾട്ര എന്നിവയാണ് ഈ ഫോണുകൾ. ഫോണുകളുടെ വിൽപ്പന ഇന്നാണ് ആരംഭിച്ചത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളും ലഭിക്കും.

 

സാംസങ് ഗാലക്സി എസ്22 സീരീസ്: വില

സാംസങ് ഗാലക്സി എസ്22 സീരീസ്: വില

സാംസങ് ഗാലക്സി എസ്22 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. എൻട്രി ലെവൽ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 72,999 രൂപയാമ് വില. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജ് സ്‌പേസുമുള്ള ഉള്ള ഹൈ-എൻഡ് വേരിയന്റിന്റെ വില 76,999 രൂപയാണ്. ഗാലക്‌സി എസ് 22+ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എൻട്രി ലെവൽ വേരിയന്റിന് 84,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി റോമുമുള്ള ഹൈ-എൻഡ് വേരിയന്റിന്റെ വില 89,999 രൂപയാണ്. ഫാന്റം വൈറ്റ്, ഫാന്റം ബ്ലാക്ക്, ഗ്രീൻ എന്നീ നിറങ്ങളിൽ ഈ രണ്ട് ഫോണുകളും ലഭ്യമാണ്.

മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾമാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഗാലക്‌സി എസ്22 അൾട്രാ
 

സാംസങ് ഗാലക്സി എസ്22 സീരീസിലെ ഏറ്റവും വില കൂടിയ മോഡലാണ് ഗാലക്‌സി എസ്22 അൾട്രാ. ഈ ഡിവൈസിന്റെ 12 ജിബി റാം + 256 ജിബി റോം, 12 ജിബി റാം + 512 ജിബി റോം എന്നീ രണ്ട് വേരിയന്റുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ 256 ജിബി സ്റ്റോറേജുള്ള മോഡലിന് 1,09,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള മോഡലിന് 1,18,999 രൂപ വിലയുണ്ട്. എൻട്രി ലെവൽ വേരിയന്റ് ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ബർഗണ്ടി നിറങ്ങളിൽ ലഭ്യമാണ്. ടോപ്പ് എൻഡ് വേരിയന്റ് ഫാന്റം ബ്ലാക്ക്, ബർഡുണ്ടി എന്നീ നിറങ്ങളിൽ ലഭ്യമാകും.

ഓഫറുകൾ

ഓഫറുകൾ

ഗാലക്‌സി എസ്22 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ വിൽപ്പന സാംസങ്.കോം, ആമസോൺ ഇന്ത്യ തുടങ്ങിയ ഓൺലൈൻ റീട്ടെയിലർമാർ വഴിയും രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും നടക്കും. ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+ എന്നിവ വാങ്ങുന്ന ആളുകൾക്ക് അധിക എക്‌സ്‌ചേഞ്ച് കിഴിവായോ ക്യാഷ്ബാക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോഴുള്ള ക്യാഷ്ബാക്ക് ആയോ 8,000 രൂപ ലാഭിക്കാം. ഇത് കൂടാതെ ഉപയോക്താക്കൾക്ക് 11,999 രൂപ വിലയുള്ള ഗാലക്സി ബഡ്സ് 2 ഫോണുകൾക്കൊപ്പം 2,999 രൂപയ്ക്ക് സ്വന്തമാക്കാം.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഡിസ്കൌണ്ട്

സാംസങ് ഗാലക്സി എസ്22 അൾട്ര വാങ്ങുന്ന ആളുകൾക്ക് എക്സ്ചേഞ്ച് കിഴിവായോ ക്യാഷ്ബാക്ക് ആയോ 8,000 രൂപ കിഴിവ് ലഭിക്കും. ഈ ഫോണിനൊപ്പം 26,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4ന്റെ നോൺ-സെല്ലുലാർ വേരിയന്റ് വാങ്ങുന്ന ആളുകൾക്ക് ഇത് 2,999 രൂപയ്ക്ക് വാങ്ങാം. ഈ ഓഫറുകൾ ഔദ്യോഗിക സാംസങ് ഓൺലൈൻ സ്റ്റോർ വഴി ലഭിക്കും. ഓൺലൈൻ റീട്ടെയിലറായ ആമസോൺ ഇന്ത്യ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളും ഓഫറുകളും നൽകുന്നുണ്ട്.

മികച്ച സ്മാർട്ട്ഫോണുകൾ

കരുത്തുള്ള പ്രോസസർ, അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പ്, മികച്ച ഗെയിമിങ്, സ്ട്രീമിങ് അനുഭവം നൽകുന്ന ഡിസ്പ്ലെ, വലിയ ബാറ്ററി, അതിവേഗം ഫോൺ ചാർജ് ചെയ്യാനുള്ള ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നിവയെല്ലാം പുതിയ സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളിൽ ഉണ്ട്. വിൽപ്പന ആരംഭിച്ചതോടെ ആപ്പിൾ അടക്കമുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കമ്പനികൾക്ക് ഈ ഡിവൈസ് കടുത്ത മത്സരമായിരിക്കും നൽകുക എന്ന കാര്യം ഉറപ്പാണ്.

റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽറിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽ

Best Mobiles in India

English summary
Samsung Galaxy S22 series sale started in India. The smartphones in this series are Samsung Galaxy S22, Galaxy S22 + and Galaxy S22 Ultra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X