Home
Mobile

സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന്

സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന് നടക്കും. സാംസങ് ഗാലക്‌സി എസ്22, ഗാലക്‌സി എസ്22 പ്ലസ്, ഗാലക്‌സി എസ്22 അൾട്രാ എന്നീ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ഈ ഡിവൈസുകൾ ഫെബ്രുവരി 23 മുതൽ ഇന്ത്യയിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാകും. മാർച്ച് 10 വരെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, സാംസങ് ഓൺലൈൻ സ്‌റ്റോർ, ആമസോൺ.ഇൻ എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രീബുക്കിങ് നടക്കും.

സാംസങ് ഗാലക്‌സി എസ്22 സീരീസ്: വില

സാംസങ് ഗാലക്‌സി എസ്22 സീരീസ്: വില

സാംസങ് ഗാലക്സി എസ്22 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 76,999 രൂപയാണ് വില. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 72,999 രൂപയാണ് വില. ഗാലക്‌സി എസ്22 പ്ലസിന്റെ 8 റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 84,999 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 88,999 രൂപയുമാണ് വില. ഈ രണ്ട് മോഡലുകളും ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും.

സാംസങ്

സാംസങ് ഗാലക്‌സി എസ്22 അൾട്രാ സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 1,09,999 രൂപയാണ് വില. ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 512 ജിബി സ്റ്റോറേജ് മോഡലിന് 1,18,999 രൂപയാണ് വില. ഇത് ബർഗണ്ടി, ഫാന്റം ബ്ലാക്ക് കളർ വേരിയന്റുകളിൽ ലഭിക്കും.

സാംസങ് ഗാലക്‌സി എസ്22 സീരീസ്: ഓഫറുകൾ

സാംസങ് ഗാലക്‌സി എസ്22 സീരീസ്: ഓഫറുകൾ

ഗാലക്‌സി എസ്22 സീരീസ് സ്‌മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ ആകർഷകമായ ഓഫറുകളും സാംസങ് നൽകുന്നുണ്ട്. ഗാലക്‌സി എസ്22 അൾട്രാ സ്‌മാർട്ട്‌ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 26,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4 സ്‌മാർട്ട് വാച്ച് 2,999 രൂപയ്‌ക്ക് ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ്22 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 11,999 രൂപ വിലയുള്ള ഗാലക്സി ബഡ്സ് 2 ടിഡബ്ല്യുഎസ് ഇയർബഡ്സ് 999 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി എസ്, ഗാലക്‌സി നോട്ട് സീരീസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 8,000 രൂപ അപ്‌ഗ്രേഡ് ബോണസ് ലഭിക്കും.

സാംസങ് ഗാലക്സി എസ്22: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 4nm എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എഫ്/1.8 അപ്പേർച്ചർ 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ വൈഡ് ആംഗിൾ സെൻസർ, എഫ്/2.2 അപ്പേർച്ചർ ലെൻസും 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂവും ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഫീച്ചർ ചെയ്യുന്ന എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്. എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. 15W വയർലെസ് ചാർജിങ് സപ്പോർട്ടും റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എസ്22+: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22+: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22+ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 10Hz-ലേക്ക് താഴാൻ കഴിയുന്ന അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും 1,750 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. എഫ്/2.2 അപ്പേർച്ചർ ലെൻസും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയ്ക്കൊപ്പം എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് വൈഡ് ആംഗിൾ സെൻസർ, 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), എഫ്/2.4 അപ്പേർച്ചർ ലെൻസ് എന്നിവയുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിലുള്ളത്. 10 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്‌ഫോൺ 15 വാട്ട് വയർലെസ് ചാർജിങ്, റിവേഴ്‌സ് വയർലെസ് ചാർജിങിനുള്ള വയർലെസ് പവർഷെയർ എന്നിവയും സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി എസ്22 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഉള്ളത്. 12 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ 4nm എസ്ഒസിയാണ്. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. 40 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഫോണിൽ 45W-ൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, റിവേഴ്സ് വയർലെസ് ചാർജിങിനായി പവർഷെയർ, 15W വയർലെസ് ചാർജിങ് എന്നിവയുണ്ട്.

Best Mobiles in India

English summary
Samsung Galaxy S22 series will go on sale in India on March 11. Pre-booking for the Galaxy S22, Galaxy S22 Plus and Galaxy S22 Ultra will start on February 23.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X